ആരോഗ്യം

ഗര്‍ഭ നിരോധന ഗുളികകള്‍ കഴിക്കാറുണ്ടോ? എങ്കില്‍ അതു നിങ്ങള്‍ മനസ്സിലാക്കാനിടയില്ല

സമകാലിക മലയാളം ഡെസ്ക്

ര്‍ഭനിരോധനഗുളികകള്‍ കഴിക്കുന്ന സ്ത്രീകള്‍ അതിന്റെ ദോഷവശങ്ങളെക്കുറിച്ച് എത്രകണ്ട് ബോധവതികളാണെന്ന് അറിയില്ല. എങ്കിലും ഇത് നിരവധി ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുമെന്നും ശരീരത്തിനും മനസിനും ഒരുപോലെ ദോഷംചെയ്യുമെന്നും ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും. എന്നാല്‍ ഗര്‍ഭനിരോധനഗുളികകളുടെ അപകടകരമായ അനന്തരഫലത്തെ ചൂണ്ടിക്കാണിക്കുന്ന ഒരു പഠനം പുറത്തു വന്നിരിക്കുകയാണ്.

ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് മറ്റുള്ളവരുടെ ഇമോഷന്‍സ് മനസിലാക്കാനുള്ള കഴിവ് നഷ്ടപ്പെടുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് ചെറിയ കാര്യമല്ല, വ്യക്തിബന്ധങ്ങള്‍ക്കിടയില്‍ (പ്രത്യേകിച്ച് ദമ്പതികള്‍ക്കിടയില്‍) ഗുരുതരമായ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക. ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുന്ന സ്ത്രീകല്‍ക്ക് മറ്റുള്ളവരുടെ മുഖത്ത് തെളിയുന്ന സൂക്ഷ്മമായ വൈകാരിരിക പ്രകടനങ്ങള്‍ ഒന്നും മനസിലാക്കാന്‍ കഴിഞ്ഞെന്ന് വരില്ല.

ലോകത്ത് നൂറ് മില്ല്യനില്‍ അധികം സ്ത്രീകള്‍ ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുന്നുണ്ട്. പക്ഷേ അതില്‍ വളരെ കുറച്ച് ശതമാനം ആളുകള്‍ക്കേ അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ശരിയായ ധാരണയുള്ളൂവെന്ന് ജര്‍മ്മനിയിലെ ഗ്രെസ്വാള്‍ഡ് സര്‍വകലാശാലയിലെ സീനിയര്‍ ഗവേഷകന്‍ അലക്‌സാന്‍ഡര്‍ ലിച്ച്‌കേ പറയുന്നു.

മറ്റുള്ളവരുടെ വൈകാരികതലങ്ങള്‍ മനസിലാക്കാന്‍ കഴിയാതെ പോകുന്നത് കൊണ്ട് തന്നെ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ ബന്ധങ്ങളില്‍ എപ്പോഴും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുവെന്നും ലിച്ച്‌കേ പറയുന്നു. നിരന്തരമായ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ജര്‍മ്മനിയിലെ ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.

ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന 42 സ്ത്രീകളെയും കഴിക്കാത്ത 53 സ്ത്രീകളെയും പഠനത്തിന് വിധേയമാക്കിയാണ്  ഇക്കാര്യം സ്ഥിരീകരിച്ചത്. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് മറ്റുള്ളവരുടെ വൈകാരികതലങ്ങള്‍ മനസിലാക്കാനുള്ള ശേഷി മറ്റുള്ളവരില്‍ നിന്നും 10 ശതമാനം കുറവുള്ളതായി കണ്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്