ആരോഗ്യം

കഞ്ചാവിനോട് നോ പറയാം; വിഷാദത്തിലേക്ക് നയിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

കൗമാരപ്രായത്തിലെ കഞ്ചാവുപയോഗം കുട്ടികളെ വിഷാദരോഗികള്‍ ആക്കി മാറ്റുമെന്ന് പഠന റിപ്പോര്‍ട്ട്. മരുന്നായി കഞ്ചാവിന്റെ ഉപയോഗം വന്‍തോതില്‍ വര്‍ധിച്ച് വരുന്നതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

ഓക്‌സ്ഫഡ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ കൗമാരപ്രായത്തില്‍ കഞ്ചാവുപയോഗിക്കുന്ന കുട്ടികള്‍ മുതിരുമ്പോള്‍ ആത്മഹത്യാ പ്രവണതയും അമിത ഉത്കണ്ഠയും വിഷാദവും വര്‍ധിച്ച് വരുന്നതായാണ് കണ്ടെത്തിയത്.

23,317 പേരില്‍ നടത്തിയ പഠനത്തിനൊടുവിലാണ് കഞ്ചാവ് ഉപയോഗം സ്ഥിരമായി മൂഡ്‌സ്വിങ്‌സിന് കാരണമാകുമെന്ന അനുമാനത്തില്‍ ഗവേഷക സംഘം എത്തിച്ചേര്‍ന്നത്. 

കൗണ്‍സിലര്‍മാരും മാനസികാരോഗ്യ വിദഗ്ധരും ശ്രമിക്കുന്നത് കൂടാതെ മാതാപിതാക്കളുടെ ശ്രദ്ധയും ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ