ആരോഗ്യം

ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍?: എന്നാല്‍ അതിലും അപകടകരമായ മറ്റൊരു പ്രശ്‌നമുണ്ട്..!

സമകാലിക മലയാളം ഡെസ്ക്

നുഷ്യരുടെ ജീവിതരീതിയിലും ജോലിയുടെ സ്വഭാവത്തിലും വലിയ മാറ്റങ്ങള്‍ വന്ന ഈ ആധുനിക കാലഘട്ടത്തില്‍ രോഗങ്ങളും കൂടിയിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ എന്ന ഗണത്തില്‍പ്പെടുത്താവുന്ന തരത്തില്‍ രോഗങ്ങളെ ആരോഗ്യരംഗം വേര്‍തിരിച്ചിട്ടു തന്നെയുണ്ട്. 

അത്തരത്തില്‍ ഏറ്റവും അപകടകരമായ ഒരു ശീലമാണ് ദീര്‍ഘനേരം ഇരുന്നുള്ള ജോലി. പലതരത്തിലെ രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. എന്നാല്‍ ഇതിലും അപകടകരമായ ഒരു ദുശീലത്തെക്കുറിച്ചാണ് പുതിയ പഠനങ്ങളില്‍ പറയുന്നത്. 

മറ്റൊന്നുമല്ല, ദീര്‍ഘനേരം ടിവി കണ്ടു കൊണ്ട് ഇരുന്നുള്ള ആഹാരം കഴിക്കുന്നത് ഏറെ ദോഷകരമാണെന്നാണ് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ആണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. 

ഗവേഷകര്‍ 3,592 ആളുകളെയാണ് ഈ പഠനത്തിന് നിരീക്ഷിച്ചത്. ഇതില്‍ സ്ഥിരമായി നാല് മണിക്കൂറില്‍ കൂടുതല്‍ നേരം ടിവി കാണുന്നവരില്‍  50% ആളുകള്‍ക്കും ഹൃദ്രോഗം, അകാലമരണം എന്നിവ സംഭവിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ രണ്ടു മണിക്കൂര്‍ നേരം മാത്രം ഒരു ദിവസം ടിവി കാണുന്നവര്‍ക്ക് ഈ പ്രശ്‌നം ഉണ്ടാകുന്നില്ല. 

ആഹാരം കഴിച്ചു കൊണ്ട് ടിവി കാണുമ്പോള്‍ അറിയാതെ കൂടുതല്‍ ആഹാരം നമ്മള്‍ അറിയാതെ കഴിക്കും. അമിതമായി ആഹാരം കഴിച്ചു കൊണ്ട് ദീര്‍ഘനേരമുള്ള ടിവി കാണല്‍ ആരോഗ്യത്തെ ഏറെ ദോഷകരമായി ബാധിക്കും. അതുപോലെ തീര്‍ത്തും അനാരോഗ്യകരമായ ആഹാരങ്ങള്‍ വെറുതെ കഴിച്ചു കൊണ്ട് ടിവി കണ്ടിരിക്കുന്നതും  വലിയ അപകടമാണ്. ജങ്ക് ഫുഡായിരിക്കും പലരും ഇത്തരത്തില്‍ അടിച്ച് കയറ്റുന്നത്. 

നമ്മള്‍ പോലും അറിയാതെ കൂടിയ അളവില്‍ ആഹാരം ഉള്ളിലെത്തുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ദൂഷ്യഫലം. ടിവിയും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെയല്ല ഈ പഠനം മുന്നോട്ടുവയ്ക്കുന്നത്. ഏറെ നേരത്തെ ടിവി ഉപയോഗം ഹാനീകരം തന്നെയാണെന്ന് ഗവേഷകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ