ആരോഗ്യം

മെനു ലിസ്റ്റില്‍ പീനട്ട് ബട്ടര്‍ മറക്കണ്ട; ശരീരഭാരം കുറയ്ക്കാം  

സമകാലിക മലയാളം ഡെസ്ക്

ട്ടര്‍ എന്ന് കേള്‍ക്കുമ്പോള്‍ ശരീരഭാരം കുറയ്ക്കാന്‍ തത്രപ്പെടുന്നവര്‍ നെറ്റിചുളിക്കുമെങ്കിലും പീനട്ട് ബട്ടര്‍ നിങ്ങള്‍ക്ക് ഭീഷണിയല്ല. രുചികരവും ആരോഗ്യകരവുമായ ഭക്ഷണമാണ് വേണ്ടതെങ്കില്‍ മെനു ചാര്‍ട്ടില്‍ ഉറപ്പായും ഉണ്ടായിരിക്കേണ്ട ഒന്നാണ് പീനട്ട് ബട്ടര്‍. ഫിറ്റ്‌നസ് ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടഭക്ഷണമായാണ് പലപ്പോഴും പീനട്ട് ഭട്ടര്‍ റേറ്റ് ചെയ്യപ്പെടുന്നത്. വര്‍ക്കൗട്ടിന് മുമ്പും ശേഷവും ശീലമാക്കാവുന്ന ഒന്നാണ് ഇത്. 

ശരീരഭാരം കുറയ്ക്കാന്‍ പീനട്ട് ഭട്ടര്‍ ഉത്തമമാണെന്ന കാര്യം പലര്‍ക്കും അത്ര വിശ്വസനീയമായി തോന്നാറില്ല. എന്നാല്‍ പീനട്ട് ഭട്ടറില്‍ അടങ്ങിയിട്ടുള്ള മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റ് ആണ് ശരീരഭാരം കുറയ്ക്കാനും അമിതവണ്ണം മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്നത്. ഹൃദ്രോഗത്തെ അകറ്റി നിര്‍ത്താനും ഇത് ഗുണകരമാണ്. 

ആഹാരത്തില്‍ പീനട്ട് ബട്ടര്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുതന്നെ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കാം. പെട്ടെന്ന് വിശപ്പ് ശമിച്ചതായി തോന്നുന്നതുകൊണ്ടുതന്നെ അധികം ആഹാരം കഴിക്കാന്‍ തോന്നില്ലെന്നതാണ് ഇതിന് കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം