ആരോഗ്യം

ചീസ് ഓംലെറ്റ് ഇഷ്ടമാണോ? അധികമാക്കേണ്ട, ഹൃദയം തകരാറിലാകും 

സമകാലിക മലയാളം ഡെസ്ക്

രുചികരമായ ചീസ് ഓംലറ്റ് ഇഷ്ടമല്ലാത്തവര്‍ കുറവായിരിക്കും, പക്ഷെ കൂടുതല്‍ മുട്ട അകത്താക്കുന്നതിന് മുമ്പ് കാര്യമായി ചിന്തിക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. കൂടുതല്‍ മുട്ട കഴിക്കുന്നതും ഡയറ്ററി കൊളസ്‌ട്രോള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതും ഹൃദ്രോഗത്തിന് കാരണമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. മരണത്തിന് വരെ ഇത് കാരണമാകുമെന്ന് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. 

ആഹാരക്രമത്തില്‍ അടങ്ങിയിട്ടുള്ള ഏറ്റവും കൊളസ്‌ട്രോള്‍ കൂടിയ പദാര്‍ത്ഥമാണ് മുട്ടയുടെ മഞ്ഞക്കുരു. ഒരു മുട്ടയില്‍ 186മില്ലിഗ്രാമോളം ഡയറ്ററി കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ആരോഗ്യകരമായ ആഹാരക്രമം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കുറച്ചുനിര്‍ത്തണമെന്നും കുളസ്‌ട്രോള്‍ കുറയ്ക്കുന്നവരില്‍ ഹൃദ്രോഗസാധ്യതയും കുറയുമെന്നും ഗവേഷകര്‍ പറയുന്നു. 

ദിവസും 300മില്ലിഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത 17ശതമാനം കൂടുതലായിരിക്കുമെന്ന് പഠനത്തില്‍ പറയുന്നു. ഇവരില്‍ മരണസാധ്യത 18ശതമാനം കൂടുതലായിരിക്കും. മുപ്പതിനായിരത്തോളം ആളുകളില്‍ മുപ്പത് വര്‍ഷത്തിലധികം ഫോളോ അപ്പ് പഠനങ്ങള്‍ നടത്തിയതിന് ശേഷമാണ് പഠനം പ്രസിദ്ധീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം