ആരോഗ്യം

ഗര്‍ഭകാലത്ത് നൈറ്റ് ഷിഫ്റ്റ് ഒഴിവാക്കാം ; അബോര്‍ഷന് സാധ്യതയേറെയെന്ന് പഠന റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

ര്‍ഭകാലത്ത് നൈറ്റ് ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നത് അബോര്‍ഷനിടയാക്കിയേക്കുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ആഴ്ചയില്‍ രണ്ട് ദിവസമോ അതില്‍ കൂടുതലോ രാത്രി ഡ്യൂട്ടി എടുക്കുന്ന ഗര്‍ഭിണികളിലാണ് ഇതിനുള്ള സാധ്യതയുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കോപന്‍ ഹേഗന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

 22,744 ഗര്‍ഭിണികളായ സ്ത്രീകളെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. ആശുപത്രികളില്‍ ജോലി ചെയ്യുന്ന സ്ത്രീകളാണ് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ അധികവും. രണ്ട് മാസത്തെ ഗര്‍ഭകാലത്തിലാണ് അലസുന്നതിനുള്ള സാധ്യതകള്‍ കൂടുതലായി കാണുന്നത്. രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവരില്‍ ഗര്‍ഭമലസാനുള്ള സാധ്യത 32 ശതമാനമാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ക്രോമസോമുകളില്‍ സംഭവിക്കുന്ന മാറ്റങ്ങളാവാം ഇതിന് കാരണമെന്നും ഗവേഷകര്‍ പറയുന്നു.

 മെലാടോണിന്റെ അളവ് ഗര്‍ഭസ്ഥ ശിശുവിനെ സംബന്ധിച്ചടുത്തോളം പ്രാധാന്യമുള്ളതായതിനാല്‍ ഗര്‍ഭവതികളായ ജീവനക്കാരുടെ ഷിഫ്റ്റ് സംബന്ധിച്ച കാര്യങ്ങളില്‍ അനുകൂലമായ പരിഷ്‌കരണം തൊഴില്‍ നിയമങ്ങളില്‍ കൊണ്ട് വരണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം