ആരോഗ്യം

പുരുഷ വന്ധ്യംകരണ കുത്തിവയ്പ്പ്; ലോകത്തില്‍ ആദ്യമായി പരീക്ഷണം വിജയത്തിലേക്ക് എത്തിച്ച് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുരുഷന്മാര്‍ക്കായുള്ള വന്ധ്യംകരണ കുത്തിവയ്പ്പ് ലോകത്തിലാദ്യമായി വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കുന്നതോടെ ഈ ഇഞ്ചക്ഷന്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കും. 

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ ഗവേഷണങ്ങളിലൂടെയാണ് പുരുഷന്മാര്‍ക്കുള്ള വന്ധ്യംകരണ കുത്തിവയ്പ്പ് കണ്ടെത്തിയത്. പുരുഷന്മാര്‍ക്കിടയിലെ പ്രത്യുല്‍പാദന നിയന്ത്രണ മാര്‍ഗമായി നിലവില്‍ വാസക്ടമി ശസ്ത്രക്രിയ മാത്രമാണ് ചെയ്യുന്നത്. 

ശുക്ലനാളിക്ക് സമീപം നല്‍കുന്ന ഇഞ്ചക്ഷനിലൂടെ 13 വര്‍ഷം വരെ പ്രത്യുല്‍പാദനം തടയാന്‍ സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ കുത്തിവയ്പ്പിന് മറ്റ് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാവുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ പഠനങ്ങള്‍ നടന്നു വരികയാണ്. പാര്‍ശ്വഫലത്തെ തുടര്‍ന്ന് യുകെയില്‍ ഇതുമായി ബന്ധപ്പെട്ട പഠനം നിര്‍ത്തിവച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ