ആരോഗ്യം

കോവിഡ് വാക്‌സിന്‍ സെപ്റ്റംബറില്‍?; പരീക്ഷണങ്ങളില്‍ കുതിപ്പ്, ഫലം ആശാവഹമെന്ന് ശാസ്ത്രജ്ഞര്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കോവിഡ് പ്രതിരോധ മരുന്നിന്റെ പരീക്ഷണത്തില്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ആശാവഹമായ പുരോഗതിയുണ്ടാക്കിയതായി റിപ്പോര്‍ട്ട്. വാക്‌സിന്‍ പരീക്ഷണത്തിനു വിധേയരായവരുടെ രക്ത പരിശോധനയില്‍ കോവിഡിനെതിരായ ആന്റിബോഡികളും വൈറസുകളെ നശിപ്പിക്കുന്ന ടി-സെല്ലുകളും കണ്ടെത്തിയതായി മുതിര്‍ന്ന ശാസ്ത്രജ്ഞരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബറോടെ വാക്‌സിന്‍ പുറത്തിറക്കുന്നതില്‍ വ്യക്തതയാവുമെന്നാണ് സൂചന.

വാക്‌സിന്‍ മൂലം രക്തത്തില്‍ രൂപപ്പെടുന്ന ആന്റിബോഡികള്‍ എത്രകാലം നിലനില്‍ക്കുമെന്ന് വ്യക്തമായിട്ടില്ല.  ഇവ ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രതിരോധശേഷി നല്‍കുമോയെന്ന് പറയാറായിട്ടില്ല. പ്രമുഖ ഔഷധ കമ്പനിയായ അസ്ട്രസെനക്കയുമായി ചേര്‍ന്ന് മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്ന് 'ലാന്‍സെറ്റ്' മെഡിക്കല്‍ ജേണല്‍ അറിയിച്ചു.

സിഎച്ച്എഡിഓക്‌സ്1 എന്‍കോവ്-19 എന്നാണ് വാക്‌സിനു പേരിട്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ