ആരോഗ്യം

തീവ്രതയാർജിച്ച കോവിഡ് തലച്ചോറിനെ ബാധിക്കും, പക്ഷാഘാതം, സൈക്കോസിസ് എന്നിവ ഉണ്ടാകുന്നു; പഠനം

സമകാലിക മലയാളം ഡെസ്ക്

കോവിഡ് തീവ്രതയാർജിച്ചാൽ തലച്ചോറിനെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. ചില രോ​ഗികളിൽ കോവിഡ് മൂർച്ഛിച്ച് പക്ഷാഘാതം, വീക്കം, സൈക്കോസിസ്, ഡിമെൻഷ്യ തുടങ്ങിയവ ഉണ്ടാകുന്നുണ്ടെന്നാണ് കണ്ടെത്തൽ. ചിലരിൽ  പെരുമാറ്റവ്യതിയാനത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ഡോക്ടർമാരുടെ നിരീക്ഷണത്തിൽ നിന്ന് തയാറാക്കിയ റിപ്പോർട്ട് ലാൻസെറ്റ്  ജേണലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോവിഡ് മൂർച്ഛിക്കുന്നവരിലാണ് ന്യൂറോളജിക്കൽ, സൈക്യാട്രിക് പ്രശ്നങ്ങളുണ്ടാകുന്നത്. യുകെ ആശുപത്രിയിലെ രോ​ഗികളിൽ നിന്നുള്ള വിവരം ഉപയോ​ഗിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. 125 രോ​ഗികളിൽ കൂടുതൽ പേർക്കുമുണ്ടായത് പക്ഷാഘാതമാണ്. 77 രോ​ഗികൾക്കാണ് പക്ഷാഘാതമുണ്ടായത്. ഇതിൽ 57 പേർക്ക് തലച്ചോറിൽ രക്തം കട്ടപിടിച്ചാണ് സ്ട്രോക്കുണ്ടായിരിക്കുന്നത്.  39 പേരിൽ പെരുമാറ്റത്തിൽ മാറ്റങ്ങളുണ്ടായി. ബാക്കിയുള്ള 23 രോ​ഗികളിലാണ് സൈക്കോസിസ്, ഡിമെൻഷ്യ ഉൾപ്പടെയുള്ള സൈക്യാട്രിക് പ്രശ്നങ്ങൾ കണ്ടത്. പുതിയ കണ്ടെത്തലിലൂടെ കോവിഡി 19 തലച്ചോറിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ പഠനം ആവശ്യമാണ് എന്നാണ് വിദ​ഗ്ധർ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്