ആരോഗ്യം

സര്‍ജിക്കല്‍ മാസ്‌ക് കൊറോണ തടയുമോ? ബസില്‍ യാത്ര ചെയ്താലും മാസ്‌ക് വേണോ? അറിയേണ്ടതെല്ലാം 

സമകാലിക മലയാളം ഡെസ്ക്

കേരളത്തില്‍ ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വൈറസ് ബാധ തടയാനുള്ള മുന്‍കരുതലുകളുടെ പ്രാധാന്യം ഏറുകയാണ്. കൈകള്‍ വൃത്തിയാക്കുന്നതില്‍ പാലിക്കേണ്ട ചിട്ടകളും മാസ്‌ക് ഉപയോഗിക്കേണ്ടതിന്റെ പ്രസക്തിയുമൊക്കെ ഈ അവസരത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ഇതിനിടയില്‍ ചില തെറ്റായ വിവരങ്ങളും സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുന്നവരും കുറവല്ല. ചിലര്‍ മാസ്‌കുകള്‍ ധരിച്ചിട്ടും കാര്യമില്ലെന്ന് പറയുമ്പോള്‍ മറ്റുചിലര്‍ സര്‍ജിക്കല്‍ മാസ്‌ക് അല്ല N95 മാസ്‌ക് ആണ് ഉപയോഗിക്കേണ്ടത് പറയുന്നു. അതുകൊണ്ടുതന്നെ മാസ്‌കുകളെക്കുറിച്ചും അവയുടെ പ്രയോജനത്തെക്കുറിച്ചും അറിയേണ്ടത് കൊറോണ പശ്ചാത്തലത്തില്‍ അനിവാര്യമാണ്.    

രോഗികളുമായി അടുത്ത് ഇടപഴകുന്നവര്‍ക്കാണ് കൊറോണ സാധ്യത കൂടുതല്‍. 
ഒരു മാസ്‌ക് ധരിച്ചതുകൊണ്ടുമാത്രം അസുഖം വരില്ലെന്ന ഉറപ്പില്ല. രോഗാണുക്കള്‍ കണ്ണിലൂടെയോ ചിലപ്പോള്‍ മാസ്‌കിലെ ചെറു സുഷിരങ്ങളിലൂടെയോ തന്നെ പടര്‍ന്നേക്കാം. എന്നാല്‍ മാസ്‌ക് ധരിക്കുന്നത് വഴി പുറമെ നിന്നുള്ള ബാഷ്പത്തെയും വലിയ കണിക (droplets) കളെയും ഒരു പരിധി വരെ തടയും. മറ്റുള്ളവര്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന സ്രവങ്ങളും മറ്റും അകത്തേക്ക് കടക്കുന്നത് തടയുകയാണ് ഇവയുടെ ലക്ഷ്യം. ഇതിന് സര്‍ജിക്കല്‍ മാസ്‌ക് പര്യാപ്തമാണ്. 

വലിയ കണികകളിലൂടെ കൊറോണ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ സര്‍ജിക്കല്‍ മാസ്‌ക് ധരിക്കുന്നത് രോഗത്തിനെതിരെയുള്ള മുന്‍കരുതല്‍ തന്നെയാണ്. രോഗമുള്ളവരോ രോഗികളെ പരിചരിക്കുന്നവരോ ആണ്
എന്‍ 95 മാസ്‌ക്ക് ഉപയോഗിക്കേണ്ടതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
കൊറോണ സ്ഥിരീകരിച്ചവര്‍ മാസ്‌ക് ധരിക്കുന്നതിലൂടെ മറ്റുള്ളവരിലേക്ക് ഇത് പടരുന്നതു ഒരു പരിധി വരെ തടയാനുമാകും. അതുപോലെതന്നെ രോ​ഗിയെ പരിചരിക്കുന്നവർക്കും മാസ്‌ക് ഉപയോഗം നിര്‍ബന്ധമാണ്. ആരോഗ്യപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യവും ഏറെയാണ്.  

അതേസമയം തിരക്കില്ലാത്തയിടങ്ങളില്‍ സഞ്ചരിക്കുമ്പോഴും മറ്റും
മാസ്‌ക് ധരിക്കുന്നതുകൊണ്ട് പ്രകടമായ മാറ്റം ഉണ്ടാകില്ല. അതിനാല്‍ മാസ്‌കുകള്‍ അനാവശ്യമായി വാങ്ങി സൂക്ഷിക്കുന്നത് ഒഴിവാക്കാം. അനാവശ്യമായി മാസ്‌ക് ഉപയോഗിക്കുന്നത് സുരക്ഷിതരാണെന്ന ബോധമുണ്ടാക്കുകയും മറ്റ് മുന്‍കരുതലുകള്‍ അവഗണിക്കാനുള്ള സാധ്യതയും ഏറെയാണ്. അതോടൊപ്പം മാസ്‌കുകള്‍ക്ക് ദൗര്‍ലഭ്യം ഉണ്ടാകാനും അവശ്യക്കാര്‍ക്ക് ഇത് കിട്ടാതാവുകയും ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍