ആരോഗ്യം

കോവിഡ് -19 വൈറസ് ഭീഷണി പൂര്‍ണമായി ഒഴിഞ്ഞുപോകില്ലെന്ന് ലോകാരോഗ്യ സംഘടന, മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്


ജനീവ : ലോകത്തെ ആശങ്കയിലാഴ്ത്തി പടരുന്ന കോവിഡ് -19 വൈറസ് ഭീഷണി ഒരിക്കലും പൂര്‍ണമായി ഒഴിഞ്ഞുപോകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വൈറസ് എപ്പോള്‍ അപ്രത്യക്ഷമാകുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ലോകാരോഗ്യസംഘടനയുടെ അത്യാഹിത വിഭാഗം ഡയറക്ടര്‍ ഡോ. മൈക്ക് റയാന്‍ പറഞ്ഞു.

കോവിഡിനെതിരെ വാക്‌സിന്‍ കണ്ടെത്തിയാലും, വൈറസിനെ ഇല്ലാതാക്കാന്‍ വലിയ ശ്രമം ആവശ്യമാണ്. ഈ വൈറസ് എപ്പോള്‍ അപ്രത്യക്ഷമാകുമെന്ന് ആര്‍ക്കും പ്രവചിക്കുക സാധ്യമല്ല. വരും കാലത്തും ഈ വൈറസ് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുമെന്നും ഡോ. റയാന്‍ പറഞ്ഞു.

എച്ച്‌ഐവി വൈറസ് ഒരിക്കലും നമ്മുടെ സമൂഹത്തില്‍ നിന്നും പോയിട്ടില്ല. അതുപോലെ കൊറോണയും നമ്മോടൊപ്പം ഉണ്ടാകും. എച്ച്‌ഐവിയെ പ്രതിരോധിച്ച പോലെ കൊറോണ വൈറസിനെയും നാം പ്രതിരോധിക്കണമെന്നും ഡോ. റയാന്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ