ആരോഗ്യം

കൊറോണ വൈറസ് വായുവിലൂടെ പകര്‍ന്നേക്കും, മുന്നറിയിപ്പുമായി അമേരിക്കന്‍ ആരോഗ്യ ഏജന്‍സി 

സമകാലിക മലയാളം ഡെസ്ക്

ണിക്കൂറുകളോളം വായുവില്‍ തങ്ങിനില്‍ക്കുന്ന വൈറസ് വഴി കോവിഡ് 19 പകരാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി). വൈറസ് പടരുന്നത് സംബന്ധിച്ച് സമാനമായ ഒരു മുന്നറിയിപ്പ് നല്‍കുകയും പിന്നീടത് പിന്‍വലിക്കുകയും ചെയ്ത് ഒരാഴ്ചയ്ക്കകമാണ് വീണ്ടും സിഡിസി നിര്‍ദേശം പുറത്തുവന്നിരിക്കുന്നത്. വായൂസഞ്ചാരമില്ലാത്ത അടച്ചിട്ട സ്ഥലത്ത് ആറ് അടിയേക്കാള്‍ അകലമുണ്ടെങ്കിലും കോവിഡ് വ്യാപനം ഉണ്ടായതായി തെളിവുണ്ടെന്ന് സിഡിസി പറഞ്ഞു. 

അതേസമയം അടുത്ത് ഇടപഴകുമ്പോള്‍ ഉണ്ടാകുന്ന വൈറസ് വ്യാപനമാണ് കൂടുതല്‍ വ്യാപകമെന്നും അമേരിക്കന്‍ ഗവേഷകര്‍ പറയുന്നു. ദീര്‍ഘനേരം അടുത്തിടപഴകുന്നവര്‍ക്ക് വായൂവിലൂടെ വൈറസ് ബാധ പകരാന്‍ സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സെക്കന്‍ഡുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ വൈറസ് വായുവില്‍ നില്‍ക്കാന്‍ സാധ്യതയുണ്ടെന്നും രണ്ട് മീറ്റര്‍ വരെ സഞ്ചരിക്കാനും വായൂസഞ്ചാരമില്ലാത്ത ഇടങ്ങളില്‍ ക്രമേണ വര്‍ദ്ധിക്കാനും കാരണമാകുമെന്ന് ഗവേഷകര്‍ പറഞ്ഞു. 

2020 ജൂലൈയില്‍ ലോകാരോഗ്യ സംഘടന വായുവിലൂടെ കോവിഡ് പകരാമെന്ന് അംഗീകരിച്ചിരുന്നു. വായില്‍ നിന്നോ മൂക്കില്‍ നിന്നോ തെറിക്കുന്ന ശ്വസന കണികകള്‍ വഴിയാണ് കോവിഡ് പകരുന്നതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. ആറടി ദൂരത്തിനുള്ളില്‍ അടുത്ത് ഇടപെടുന്നവര്‍ക്കോ, വൈറസ് അടങ്ങിയ കണികകള്‍ വീണ പ്രതലങ്ങളില്‍ തൊടുമ്പോഴോ രോഗം പകരുമെന്നാണ് അതുവരെ വിശ്വസിച്ചിരുന്നത്. എന്നാല്‍ വൈറസ് അടങ്ങിയ കണികകള്‍ വായുവില്‍ തങ്ങി നിന്ന് മറ്റൊരാള്‍ ഈ വായു ശ്വസിക്കുമ്പോള്‍ കോവിഡ് പകരാമെന്ന് പിന്നീടുള്ള ഗവേഷണങ്ങള്‍ തെളിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു