ആരോഗ്യം

ജലദോഷപ്പനി വന്നിട്ടുണ്ടോ? കോവിഡ് നിങ്ങള്‍ക്ക് ഗുരുതരമാകില്ലെന്ന് പഠനം 

സമകാലിക മലയാളം ഡെസ്ക്

ലദോഷപ്പനിയ്ക്ക് കാരണമാകുന്ന കൊറോണ വൈറസുകള്‍ മുന്‍പ് ബാധിച്ചിട്ടുള്ളവരില്‍ കോവിഡ് 19 ഗുരുതരമാകാറില്ലെന്ന് ഗവേഷകര്‍. അതേസമയം ഈ വൈറസുകള്‍ വഴി ലഭിക്കുന്ന പ്രതിരോധശേഷി കോവിഡ് ബാധ തടയില്ലെന്നും പഠനം പറയുന്നു. സാര്‍സ്-കോവ്-2 വൈറസിനെതിരെയുള്ള പ്രതിരോധത്തെക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ അടങ്ങിയതാണ് പഠനം. കോവിഡ് വാക്‌സിനായുള്ള പരിശ്രമങ്ങള്‍ക്ക് ഇവ ഗുണം ചെയ്യുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

'ജലദോഷപ്പനിയ്ക്ക് കാരണമാകുന്ന കൊറോണ വൈറസുകള്‍ ബാധിച്ചവരില്‍ കോവിഡ് 19ന്റെ ലക്ഷണങ്ങള്‍ക്ക് തീവ്രത കുറവായിരിക്കുമെന്നാണ് ഞങ്ങളുടെ പഠനഫലം കാണിക്കുന്നത്", പഠനത്തിന് നേതൃത്വം നല്‍കിയ മനീഷ് സാഗര്‍ പറഞ്ഞു. 

സാര്‍സ് -കോവ്-2 പുതിയതായി കണ്ടെത്തിയ വൈറസ് ആണെങ്കിലും ജലദോഷത്തിനും ന്യുമോണിയയ്ക്കും കാരണമാകുന്ന കൊറോണവൈറസുകള്‍ നേരത്തെ ഉണ്ട്. ഇവയുടെയെല്ലാം ജനിതക ഘടന ഒന്നായതിനാല്‍ ഇതുമൂലമുണ്ടാകുന്ന പ്രതിരോധശേഷി അന്യോന്യം പ്രവര്‍ത്തിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഒരിക്കല്‍ കൊറോണവൈറസ് ബാധ ഉണ്ടായവരില്‍ കോവിഡ് ഗുരുതരമാകുന്ന സാഹചര്യം കുറവാണെന്നും ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലും ചികിത്സയ്ക്ക് വിധേയരാകാനുള്ള സാധ്യത കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു