ആരോഗ്യം

ഹൃദയാഘാത സാധ്യത മൂന്നിരട്ടി, കോവിഡ് ബാധിച്ച ആദ്യ രണ്ടാഴ്ചകള്‍ നിര്‍ണ്ണായകം; പഠനം  

സമകാലിക മലയാളം ഡെസ്ക്

കോവിഡ് 19 ബാധിച്ച ആദ്യ രണ്ട് ആഴ്ചകളില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പഠനം. 87,000ത്തോളം കോവിഡ് രോഗികളില്‍ ഹൃദയാഘാതം ഉണ്ടാകുന്നത് താരതമ്യം ചെയ്ത് നടത്തിയ പഠനമാണ് കണ്ടെത്തലിലേക്കെത്തിയത്. രണ്ട് തരത്തില്‍ പഠനം നടത്തിയെങ്കിലും ഇരു പഠനങ്ങളുടെയും ഫലം കോവിഡ് മൂലം ഹൃദയാഘാത സാധ്യത കൂടുതലാണെന്നാണ്. 

'അക്യൂട്ട് മയോകാര്‍ഡിനല്‍ ഇന്‍ഫ്രാക്ഷനും സ്‌ട്രോക്കും വരാനുള്ള സാധ്യത കോവിഡ് ബാധിതരില്‍ ആദ്യ രണ്ട് ആഴ്ച മൂന്ന് മടങ്ങ് അധികമായിരിക്കുമെന്ന് കണ്ടെത്തി', ഗവേഷകര്‍ പറഞ്ഞു. ഇതേ രോഗാവസ്ഥ ഉണ്ടാകാനുള്ള സാധാരണ അപകട ഘടകങ്ങള്‍ ക്രമീകരിച്ചിട്ടും റിസ്‌ക് ഇതേ തോതില്‍ ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. 

കോവിഡ് 19നെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതിന്റെ ആവശ്യകതയും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രത്യേകിച്ചും ഹൃദ്രോഗ സാധ്യത കൂടുതലുള്ള പ്രായമായ ആളുകളില്‍. മുമ്പ് ഹൃദയാഘാതം ഉണ്ടായ ആളുകളെ ഒഴിവാക്കിയാണ് പഠനം നടത്തിയത്. ഒരിക്കല്‍ ഹൃദയാഘാതം ഉണ്ടായാല്‍ വീണ്ടും സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൃത്യമായ പഠനഫലം ലഭിക്കില്ലെന്നതുകൊണ്ടാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്