ആരോഗ്യം

ശ്വാസകോശം കടുത്ത പുകവലിക്കാരുടേതിനേക്കാൾ ദുർബലം, കോവിഡ് ബാധിതരുടെ എക്സറെ പുറത്തുവിട്ട് ഡോക്ടർ 

സമകാലിക മലയാളം ഡെസ്ക്


കോവിഡ് ബാധയുടെ പാർശ്വഫലങ്ങൾ ദീർഘനാളത്തേക്ക് ഉണ്ടാകുമെന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ പാടുപെടുന്നതിനിടയിൽ ഇതാ കൂടുതൽ ഞെട്ടിക്കുന്ന കണ്ടെത്തൽ.  കോവിഡ് രോഗികളുടെ ശ്വാസകോശം കടുത്ത പുകവലിക്കാരുടേത്നേക്കാൾ മോശമാണെന്നാണ് ടെക്സാസിലെ ഒരു ഡോക്ടർ കണ്ടെത്തിയിരിക്കുന്നത്. 

കോവിഡ് രോ​ഗികളുടെയും പുകവലിക്കാരുടെയും സാധാരണ ആളുകളുടെയുമൊക്കെ ശ്വാസകോശത്തിന്റെ എക്സ‌റെ പുറത്തുവിട്ടാണ് ഇക്കാര്യം വിവരിച്ചിരിക്കുന്നത്. ടെക്സസ് ടെക് യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസസ് സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ബ്രിട്ടാനി ബാങ്ക്ഹെഡ് കെൻഡാൽ ആണ് തന്റെ കണ്ടെത്തലുകൾ  ട്വിറ്ററിലൂടെ പങ്കുവച്ചത്. നൂറു കണക്കിന് കോവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടറാണ് ബ്രിട്ടാനി. 

ആരോഗ്യകരമായ രോഗികളിൽ ഒരാൾ, പുകവലിക്കാരൻ, കൊവിഡ് -19 രോഗികളിൽ ഒരാൾ എന്നിവരുടെ ശ്വാസകോശത്തിന്റെ എക്സറെയും ട്വീറ്റ് ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം