ആരോഗ്യം

ഇതുവരെ കോവിഡ് വരാത്തവര്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കണം, അതിജീവിച്ചവര്‍ക്ക് വീണ്ടും രോഗമുണ്ടാകുന്നത് അപൂര്‍വ്വം: പഠനം 

സമകാലിക മലയാളം ഡെസ്ക്

കോവിഡ് അതിജീവിച്ചവരെ വൈറസ് വീണ്ടും ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനം. രോഗം ഭേദമായശേഷം ഉണ്ടാകുന്ന സ്വാഭാവിക രോഗപ്രതിരോധശേഷി ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുമെന്നാണ് കോവിഡ് വന്നുപോയ ആയിരത്തിലധികം ആളുകളില്‍ നടത്തിയ പഠനം പറയുന്നത്. 

ഒന്‍പത് മാസത്തോളം നീണ്ടുനിന്ന പഠനത്തില്‍ പങ്കെടുത്ത 1081 പേരില്‍ 13 പേര്‍ മാത്രമാണ് വീണ്ടും കോവിഡ് പോസിറ്റീവ് ആയതെന്നും 1.2 ശതമാനം മാത്രമാണ് സാധ്യതയെന്നും കണ്ടെത്തി. അതേസമയം 13 പേരിലും നേരിയ തോതില്‍ മാത്രമാണ് രണ്ടാം പ്രാവശ്യം വൈറസ് ബാധ ഉണ്ടായതെന്നും പഠനം വിശദീകരിച്ചു. അതുകൊണ്ടുതന്നെ കോവിഡ് ഇനിയും ബാധിച്ചിട്ടില്ലാത്ത ആളുകള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കുന്നതുവഴി ആര്‍ജിത പ്രതിരോധശേഷിയിലേക്ക് വളരെപെട്ടെന്ന് എത്താമെന്ന് പഠനം പറയുന്നു. 

കോവിഡ് വീണ്ടും വരാനുള്ള സാധ്യത അപൂര്‍വ്വമായതിനാല്‍ തന്നെ വാക്‌സിനേഷന്‍ പ്രകൃിയയിലെ അവസാന വിഭാഗമായി രോഗം വന്നവരെ കണക്കാക്കിയാല്‍ മതിയെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ സംഘം പറയുന്നത്. രോഗം വരാത്തവര്‍ക്കായിരിക്കണം ആദ്യ പരിഗണനയെന്നും ഇത് 100 ശതമാനം രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ രാജ്യത്തെ സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.കോവിഡ് മൂന്നാം തരംഗം ഈ വര്‍ഷം ഉടനെ പ്രതീക്ഷിക്കണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം