ആരോഗ്യം

ചിക്കന്‍ പോക്‌സ് പോലെ പകരും, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും, വാക്‌സിന്‍ എടുത്തവരും ഡെല്‍റ്റ വാഹകരാവുമെന്ന് പഠനം

സമകാലിക മലയാളം ഡെസ്ക്


കൊറോണ വൈറസിന്റെ ഡെല്‍റ്റ വേരിയന്റ് മറ്റു കോവിഡ് വകഭേദങ്ങളേക്കാള്‍ കഠിനമായ രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ട്. ചിക്കന്‍പോക്‌സ് പോലെ ഡെല്‍റ്റ വകഭേദം എളുപ്പത്തില്‍ പടരുമെന്നാണ് യുഎസ് ആരോഗ്യ മന്ത്രാലയത്തിന്റെ രേഖകള്‍ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കോവിഡിനെതിരെ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചവരും ഡെല്‍റ്റ വേരിയന്റ് പരത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെല്‍റ്റ വകഭേദം ബാധിച്ച പ്രതിരോധ കുത്തിവയ്‌പ്പെടുത്തവരും വാക്‌സിനെടുക്കാത്തവരെ പോലെതന്നെ വൈറസിനെ മൂക്കിലും തൊണ്ടയിലും വഹിക്കുകയും മറ്റുള്ളവരിലേക്ക് പടര്‍ത്തുകയും ചെയ്യും. അതായത് വാക്‌സിന്‍ എടുത്തവര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലും അവര്‍ വൈറസ് വാഹകരായി മറ്റുള്ളവര്‍ക്ക് രോഗം പടര്‍ത്തും. 

ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കികൊണ്ടുള്ളതാണ് റിപ്പോര്‍ട്ട്. ആല്‍ഫ വകഭേദം ബാധിച്ചവരില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന വൈറസിന്റെ അളവിനേക്കാള്‍ പത്ത് മടങ്ങ് അധികമായിരിക്കും ഡെല്‍റ്റ വേരിയന്റ് ബാധിച്ചവരില്‍ നിന്നുണ്ടാകുന്ന വൈറസ് വ്യാപനം. യഥാര്‍ത്ഥ വൈറസ് ബാധിച്ചവരില്‍ രൂപപ്പെടുന്ന വൈറസിന്റെ തോതിനേക്കാള്‍ ആയിരം മടങ്ങ് അധികമാണ് ഡെല്‍റ്റ ബാധിച്ചവരില്‍ കാണാനാകുക. ഡെല്‍റ്റ വേരിയന്റ് വ്യാപിക്കുന്നത് പിടിച്ചുനിര്‍ത്താന്‍ അസാമാന്യ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്