ആരോഗ്യം

കോവിഡ് കാലം ഉത്കണ്ഠ കൂട്ടിയോ? യോ​ഗ നിങ്ങളെ സഹായിക്കുമെന്ന് യുഎൻ 

സമകാലിക മലയാളം ഡെസ്ക്


കോവിഡ് കാലത്തെ മാനസിക സമ്മർദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ വിഷമതകളെ നേരിടാൻ യോഗ സഹായിക്കുമെന്ന് യുണൈറ്റഡ് നേഷൻസ്.  ‘യോഗ സൗഖ്യത്തിനായി’ എന്ന വിഷയം പ്രമേയമാക്കിയാണ് രാജ്യാന്തര യോഗാ ദിനമായ ജൂൺ 21 ഇക്കുറി കൊണ്ടാടുന്നത്. സാമൂഹ്യമായ ഒറ്റപ്പെടലിനെയും വിഷാദത്തെയും പ്രതിരോധിക്കാനും ആരോ​ഗ്യവും നവചൈതന്യവും നേടാനും മഹാമാരിയുടെ ഈ കാലത്ത് ലോകം മുഴുവനുള്ള ആളുകൾ യോഗ ശീലമാക്കുന്നത് കാണാനായെന്ന് യുഎൻ പ്രസ്‌താവനയിൽ പറയുന്നു. 

ക്വാറന്റീനിലും ഐസൊലേഷനിലുമുള്ള കോവിഡ് രോഗികളുടെ മാനസിക സാമൂഹിക സംരക്ഷണത്തിനും പുനരധിവാസത്തിനും യോ​ഗ വലിയ പങ്കുവഹിക്കുന്നുണ്ട്. പരിഭ്രമവും സമ്മർദവും, വർധിച്ച ശ്വാസഗതി, ഉറക്കമില്ലായ്‌മ, വർധിച്ച ഹൃദയമിടിപ്പ്, വിറയൽ, പേശീവലിച്ചിൽ തുടങ്ങിയ  ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യ സഹായം തേടണം. ഉദരപ്രശ്‌നങ്ങളായ വായുകോപം, മലബന്ധം, ഡയേറിയ, ശ്രദ്ധ കേന്ദ്രീകരിക്കാനോ, ചിന്തിക്കാനോ ഉള്ള പ്രയാസം, ഒബ്‌സസ്സീവ് കംപൽസീവ് ഡിസോർഡർ (OCD), വീണ്ടും വീണ്ടും ഒരേ കാര്യം ആവർത്തിക്കുക, ജീവിതത്തിലെ ഏതെങ്കിലും നിമിഷം അല്ലെങ്കിൽ ജീവിതാനുഭവുമായി ബന്ധപ്പെട്ട ഉത്കണഠ, മന്ദത അഥവാ ആലസ്യം, അപകടഭീതി തുടങ്ങിയവയും ഉത്ക്കണ്ഠയുടെ ലക്ഷണങ്ങളാണ്. വൈദ്യ സഹായത്തോ‌ടൊപ്പം ജീവിതശൈലിയിലും മാറ്റം വരുത്തി മാത്രമേ ഇവ അകറ്റിനിർത്താൻ സാധിക്കൂ. 

 കൂടുതൽ ഫ്ളക്സിബിൾ ആകാനും ഫിറ്റ്നസ് കൈവരിക്കാനും അവബോധം ഉണ്ടാക്കാനും വിശ്രാന്തിയേകാനും യോഗ സഹായിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

ലയങ്ങളില്‍ സുരക്ഷിതമായി ഉറങ്ങാനുള്ള സാഹചര്യം ഉറപ്പാക്കും; തോട്ടം മേഖലയില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി തൊഴില്‍ വകുപ്പ്

കണ്ടാല്‍ ബിസിനസുകാരന്‍!; 110 ദിവസത്തിനിടെ 200 വിമാനയാത്രകള്‍; ഒടുവില്‍ കുടുങ്ങി

'മേലാള മനോഭാവങ്ങളുടെ പഴകി നാറുന്ന ഭാണ്ഠക്കെട്ടുകൾ; ഗുരുത്വമുള്ള മകനേ, നന്നായി വരട്ടെ'

ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങി തരുന്നില്ല, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ