ആരോഗ്യം

ഓക്‌സിജനു പകരം ഹോമിയോ മരുന്ന്; വിശദീകരണം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ശ്വാസംമുട്ടല്‍ ലക്ഷണമായി കാണുമ്പോഴും ആസ്തമ ചികിത്സയിലും ഫലവത്തായ മരുന്നായി ആസ്പിഡോസ്‌പെര്‍മ (aspidosperma)  ഉപയോഗിക്കുന്നുവെന്നതുകൊണ്ട് ഓക്‌സിജനു പകരമായി ഇതു ഉപയോഗിക്കാം എന്നര്‍ഥമില്ലെന്ന് ഹോമിയോപ്പതി ഡയറക്ടര്‍ അറിയിച്ചു.

ഓക്‌സിജന്‍ നല്‍കേണ്ടവര്‍ക്ക് ഓക്‌സിജന്‍ നല്‍കുക തന്നെ വേണം. സസ്യജന്യമായ മരുന്നായ ആസ്പിഡോസ്‌പെര്‍മ പ്രധാനമായും ശ്വാസകോശ രോഗങ്ങളുടെ മുക്തിക്കാണ് ഉപയോഗിക്കുന്നത്. ശ്വസനകേന്ദ്രങ്ങളെ ഉദ്ദീപിപ്പിക്കാന്‍ കഴിവുള്ള മരുന്ന് രോഗാവസ്ഥ മൂലം രക്തത്തിലേക്ക് ഓക്‌സിജന്‍ ആഗിരണം ചെയ്യാനുള്ള താത്കാലിക തടസ്സങ്ങളെ മാറ്റും.

ഹോമിയോപ്പതി ശാസ്ത്രശാഖയില്‍ ലക്ഷണശാസ്ത്രം അനുസരിച്ചും ലക്ഷണങ്ങളുടെ തീവ്രത അനുസരിച്ചുമാണ് മരുന്നിന്റെ ഡോസും പൊട്ടന്‍സിയും നിശ്ചയിക്കുന്നത്. അതുകൊണ്ട് വിദഗ്ധ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്ന് ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും  ഡയറക്ടര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ

ഓഹരി വ്യാപാര സമയം അഞ്ചുമണി വരെ നീട്ടൽ; നിർദേശം സെബി നിരസിച്ചു

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ