ആരോഗ്യം

കോവിഡ് ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം കുറച്ചു; പഠനം

സമകാലിക മലയാളം ഡെസ്ക്

കോവിഡ് മഹാമാരി ഇന്ത്യക്കാരുടെ ആയുര്‍ ദൈര്‍ഘ്യത്തില്‍ രണ്ടു വര്‍ഷത്തിന്റെ കുറവുണ്ടാക്കിയതായി പഠനം. മുംബൈയിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പോപ്പുലേഷന്‍ സ്റ്റഡീസ് നടത്തിയ പഠനം ബിഎംസി പബ്ലിക് ഹെല്‍ത്ത് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

പുരുഷന്മാരുടെയും സ്ത്രീകളുടെയും ആയുര്‍ ദൈര്‍ഘ്യം കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കുറഞ്ഞിട്ടുണ്ടെന്ന് പഠനം പറയുന്നു. 2019ല്‍ പുരുഷന്മാരുടെ ആയുര്‍ ദൈര്‍ഘ്യം 69.5 വയസ്സായിരുന്നു. സ്ത്രീകളുടേത് 72 വയസ്സും. ഇത് 67.5ഉം 69.8ഉം ആയാണ് കുറഞ്ഞത്. 

പുതുതായി ജനിക്കുന്ന ഒരാള്‍ക്ക് എത്ര വയസ്സു വരെ ജീവിക്കും എന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്നതാണ് ആയുര്‍ ദൈര്‍ഘ്യം. ഇന്ത്യയില്‍ കോവിഡിന് ഇരയായവരില്‍ കൂടുതല്‍ 39ഉം 60ഉം ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ ്ആണെന്നാണ് പഠനം പറയുന്നത്. 

ഏതു മഹാമാരിയുടെ കാലത്തും ആ പ്രദേശത്തുള്ളവരുടെ ആയുര്‍ ദൈര്‍ഘ്യത്തില്‍ കുറവുണ്ടാവും. എയ്ഡ്‌സ് വ്യാപകമായപ്പോള്‍ ആഫ്രിക്കക്കാരുട ആയുര്‍ദൈര്‍ഘ്യം കുത്തനെ കുറഞ്ഞതായി പഠനം ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ