ആരോഗ്യം

'മുമ്പ് ‌മെലിഞ്ഞതായിരുന്നു പ്രശ്നം, ഇപ്പോ തടിച്ചിയെന്ന് പരിഹാസം'; രോ​ഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഹർനാസ് സന്ധു, എന്താണ് സിലിയാക്  

സമകാലിക മലയാളം ഡെസ്ക്

ലാക്മെ ഫാഷൻ വീക്കിലെ ലുക്കിന് തടിച്ചിയെന്ന് പരിഹാസം കേൾക്കേണ്ടിവന്നിരിക്കുകയാണ് വിശ്വസുന്ദരി ഹർനാസ് സന്ധുവിന്. കടുത്ത ബോഡിഷെയിമിങ്ങിന് ഇരയായ ഹർനാസ് ഒടുവിൽ തന്റെ രോ​ഗാവസ്ഥയെക്കുറിച്ച്  തുറന്നുപറഞ്ഞ് രം​ഗത്തെത്തുകയായിരുന്നു. സിലിയാക് എന്ന രോഗം മൂലമാണ് തനിക്ക് വണ്ണം വയ്ക്കുന്നതെന്ന് വിശ്വസുന്ദരി പ്രതികരിച്ചു. 

മുൻപ് താൻ മെലിഞ്ഞതായിരുന്നു പ്രശ്നം ഇപ്പോൾ നേരെ തിരിച്ചുമാണെന്നും ഹർനാസ് കൂട്ടിച്ചേർത്തു. ഗോതമ്പ്, ബാർലി തുടങ്ങിയ ധാന്യങ്ങളിൽ അടങ്ങിയിട്ടുള്ള ഗ്ലൂട്ടൻ ശരീരത്തിലെത്തുന്നതാണ് തന്റെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്ന് അവർ പറഞ്ഞു. ഇതുമൂലം ചിലരിൽ അമിതമായി വണ്ണം കൂടുകയോ, കുറയുകയോ ചെയ്യും. ഇതുകാരണം ഗോതമ്പ് അടങ്ങിയ ഭക്ഷണങ്ങളും മറ്റ് ചിലതും കഴിക്കാൻപറ്റില്ല, ഹർനാസ് പറഞ്ഞു. 

എന്താണ് സിലിയാക് രോഗം?

ആഗോളതലത്തിൽ 100​ൽ ഒരാളെ ബാധിക്കുന്ന രോ​ഗമാണിത്. ഗ്ലൂട്ടൻ ശരീരത്തിലെത്തുന്നതിന്റെ അനന്തരഫലമായി ചെറുകുടലിലെ പ്രതിരോധശേഷിയെ ഉത്തേജിപ്പിക്കും. ഇതുമൂലം പാളികളിൽ കോട്ടംതട്ടുകയും ചില പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു. കുടൽ തകരാറുകൾ പലപ്പോഴും വയറിളക്കം, ക്ഷീണം, ശരീരഭാരം കുറയ്ക്കൽ, ശരീരവണ്ണം, വിളർച്ച എന്നിവയ്ക്ക് കാരണമാകുന്നു, ഇത് ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. 

ഈ അവസ്ഥ ചിലർക്ക് പാരമ്പര്യ കാര‌ണങ്ങൾ കൊണ്ട് ഉണ്ടാകാമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു, പ്രത്യേകിച്ച് വളരെ അടുത്ത ബന്ധത്തിലുള്ളവർക്ക് (മാതാപിതാക്കൾ, കുട്ടി, സഹോദരങ്ങൾ)  രോ​ഗം ഉണ്ടാവാനുള്ള സാധ്യത വളരെയധികമാണ്. ചികിത്സിച്ചില്ലെങ്കിൽ, സിലിയാക് രോഗം കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ