ആരോഗ്യം

പ്രോട്ടീന്‍ കിട്ടാന്‍ വേണ്ടി കൂടുതല്‍ ഭക്ഷണം കഴിക്കും, ഒടുക്കം പൊണ്ണത്തടി; കാരണമിത് 

സമകാലിക മലയാളം ഡെസ്ക്

സംസ്കരിച്ച ഭക്ഷണം അമിതമായി കഴിക്കുന്നതാണ് പൊണ്ണത്തടി വര്‍ദ്ധിക്കാന്‍ കാരണമെന്ന് പഠനം. പ്രോട്ടീന്‍ അമിതമായി വേണമെന്ന ശരീരത്തിന്റെ ആസക്തി, കൊഴുപ്പും കാര്‍ബോഹൈഡ്രോറ്റുകളും അമിതമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലാണ് അവസാനിക്കുന്നത്. 

തിരക്കിട്ട ജീവിതശൈലി മൂലം ഹോട്ടല്‍ ഭക്ഷണവും പാക്കറ്റിലാക്കി ലഭിക്കുന്ന ഭക്ഷണവും ആളുകള്‍ കൂടുതലായി കഴിക്കുന്നതാണ് പ്രധാന പ്രശ്‌നം. ഇത്തരം ഭക്ഷണം കഴിക്കുമ്പോള്‍ അവയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ കുറവായിരിക്കും. ഇതുമൂലം കൂടുതല്‍ പ്രോട്ടീന്‍ ലഭിക്കാനായി ഭക്ഷണത്തിന്റെ അളവ് കൂട്ടും. ഇത് സ്വാഭാവികമായും അമിതഭക്ഷണം കഴിക്കുന്ന സാഹചര്യത്തിലേക്ക് നയിക്കും. എന്നാല്‍ ഇത് പൊണ്ണത്തടി മാത്രമല്ല വിട്ടുമാറാത്ത പല രോഗങ്ങളിലേക്കും നയിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഒരാള്‍ പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍ പ്രോട്ടീന്‍ അളവ് കുറഞ്ഞാല്‍ സ്വാഭാവികമായും ആ ദിവസം കഴിക്കുന്ന ആഹാരത്തിന്റെ അളവ് കൂടുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. അതേസമയം രാവിലെ തന്നെ ആവശ്യത്തിന് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നവര്‍ പിന്നീട് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറവായിരിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി. 9341 ഓസ്‌ട്രേലിയക്കാരില്‍ ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന പഠനം നടത്തിയാണ് ഈ കണ്ടെത്തല്‍ നടത്തിയത്. പഠനത്തിലെ കണ്ടെത്തല്‍ ഒബേസിറ്റി ജേണലിന്റെ പുതിയ പംക്തിയില്‍ പ്രസിദ്ധീകരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ