ആരോഗ്യം

വയറ്റിൽ എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ ഉടനെ ​ഗ്യാസിന്റെ ​ഗുളികയാണോ ആശ്രയം? അമിതമായാൽ ഹൃദയാഘാതം 

സമകാലിക മലയാളം ഡെസ്ക്

യറ്റിൽ ചെറിയ അസ്വസ്ഥത തോന്നുമ്പോൾ തന്നെ അന്റാസിഡ് ഗുളിക കഴിക്കുന്ന പതിവ് പലർക്കുമുണ്ട്. ഇതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നും ഉണ്ടാകില്ലെന്നാണ് കരുതിയതെങ്കിൽ തെറ്റി. ഹൃദയാഘാത സാധ്യത കൂട്ടുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഡോക്ടർ നിർദേശിക്കാതെ സ്വന്തം ഇഷ്ടാനുസരണം കാൽസ്യം സപ്ലിമെൻറുകൾ ദിവസവും കഴിക്കുന്നവർക്കും ഈ വെല്ലുവിളിയുണ്ട്. പ്രോട്ടോൺ പമ്പ്  ഇൻഹിബിറ്ററുകളും അന്റാസിഡുകളും ഉപയോ​ഗിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത 16 മുതൽ 21 ശതമാനം അധികമാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. 

സ്റ്റാൻഫോഡ് സർവകലാശാല നടത്തിയ ഗവേഷണ പഠനമാണ് മുന്നറിയിപ്പ് നൽകിയത്. ശരീരത്തിലെ കാൽസ്യത്തിന്റ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് പ്രശ്നമാകുന്നത്. അൻറാസിഡുകളും കാൽസ്യം സംയുക്തങ്ങളും സപ്ലിമെൻറുകളുമെല്ലാം രക്തപ്രവാഹത്തിലെ കാൽസ്യം വർധിപ്പിക്കും. കാൽസ്യം അമിതമാകുമ്പോൾ രക്തക്കുഴലുകളിലെ ആവരണത്തെ പ്രതികൂലമായി ബാധിക്കും ഇത് ക്ലോട്ടുകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. ‌ഇതും ഹൃദ്രോഗത്തിന് കാരണമാകാം.

ഓരോ ഹൃദയമിടിപ്പിലും ഹൃദയപേശികളിലേക്ക് കയറുന്ന കാൽസ്യം ഇവിടുത്തെ ഇലക്ട്രിക് സിഗ്നലുകളെ നിയന്ത്രിക്കും. ഹൃദയം എത്ര വേഗത്തിൽ മിടിക്കുന്നെന്നതിൽ പോലും കാൽസ്യത്തിന്റെ സ്വാധീനം നിർണായകമാണ്. ശരീരത്തിൻറെ മറ്റ് ഭാഗങ്ങളിലേക്ക് കാര്യക്ഷമമായി രക്തം എത്തിക്കുന്നതിലും കാൽസ്യത്തിന് പങ്കുണ്ട്. അതുകൊണ്ട് കാൽസ്യത്തിന്റെ തോത് കൂടുന്നതുമൂലം ഇലക്ട്രിക് സിഗ്നലുകളും ഹൃദയതാളവും അസാധാരണമായേക്കാം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല