ആരോഗ്യം

'മടിയന്മാരെ ഇനി പുച്ഛിക്കരുത്, ബുദ്ധിബലത്തിൽ മുന്നിൽ അലസന്മാർ'; പുതിയ പഠനം

സമകാലിക മലയാളം ഡെസ്ക്

'ടിയൻ മലചുമക്കും, ഒരു പണിയുമെടുക്കാതെ ഏതു സമയവും ഫോണിൽ കുത്തിയിരിക്കുന്നു, നിലത്തു കിടക്കുന്ന ഇല കുനിഞ്ഞൊന്ന് മറിച്ചിടില്ല' തുടങ്ങി സമൂഹത്തിൽ മടിയന്മാർക്കും മടിച്ചികൾക്കുമുള്ള പേരുദോഷങ്ങൾ ഇങ്ങനെ ഒരു ഉപന്യാസം പോലെ നീളുന്നു. എന്നാൽ അത്തരക്കാരെ പരിഹസിക്കുന്നവർ ഈ പഠനം പറയുന്നത് ഒന്നു കേൾക്കൂ... 

ശാരീരികമായി ചുറുചുറക്കോടെ ജോലി ചെയ്‌ത് ഓടി നടക്കുന്നവരെക്കാൾ കൂടുതൽ ബുദ്ധിയുള്ളവരാണ് മടിയന്മാരാണെന്നാണ് ഫ്ലോറിഡ ഗൾഫ് കോസ്റ്റ് യൂണിവേഴ്‌സിറ്റിയുടെ പുതിയ പഠനത്തിൽ പറയുന്നുത്. അലസന്മാർക്ക് വിരസതയ്‌ക്കുള്ള സാധ്യത കുറവാണ്. ഇത് അവരെ ബൗദ്ധികമായി ഉത്തേജിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിലേക്ക് നയിക്കും. ​ഗെയിമുകൾ, വായന തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടുന്നത് തലച്ചോറിന് വ്യായാമം നൽകും. എന്നാൽ ശാരീരികമായുള്ള പ്രവർത്തനം കുറവായിരിക്കും. 

എന്നാൽ മറ്റുള്ളവർ വിരസത ഒഴിവാക്കാൻ ബാഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. കാരണം അത്തരക്കാർക്ക് എളുപ്പത്തിൽ ബോറടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവർക്ക് തുടർച്ചയായ ഉത്തേജനം ആവശ്യമാണ്.  പഠനത്തിൽ ശാരീരികമായി പ്രവർത്തിക്കുന്നവരെക്കാൾ ഐക്യൂ ലെവൽ ഇവരിൽ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അലസന്മാർ കഠിനാധ്വാനത്തെക്കാൾ സ്മാർട്ട് ആയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. ശാരീരിക പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുന്ന ഉപകരണം ഉപയോ​ഗിച്ച് രണ്ട് ​ഗ്രൂപ്പുകളിലായാണ് പഠനം നടത്തിയത്. ഒരു ​ഗ്രൂപ്പിൽ ശരീരികമായി നന്നായി പ്രവർത്തിക്കുന്നവരും അടുത്ത ​ഗ്രൂപ്പിൽ അങ്ങനെ അല്ലാത്തവരുമായിരുന്നു. രണ്ടാമത്തെ ​ഗ്രൂപ്പിൽ ഉള്ളവരെ വിലയിരുത്തിയപ്പോൾ മറ്റുള്ളവരെക്കാൾ കൂടുതൽ ചിന്താശേഷി ഉള്ളവരാണെന്ന് ഗവേഷകർ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

ബിജു മേനോനും വിജയരാഘവനും മികച്ച നടന്മാർ; ആട്ടം മികച്ച ചിത്രം; ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു

'അടിക്കാന്‍ പാകത്തിന് കിട്ടും പക്ഷെ അടിക്കൂല, ‌പട്ടമടൽ വലിച്ചെറിഞ്ഞ് എന്നെ വന്ന് കെട്ടിപ്പിടിക്കും'; അമ്മയെ ഓർത്ത് ശീതൽ ശ്യാം

വോയ്സ്-എനേബിള്‍ഡ് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി സറൗണ്ട് ക്യാമറ; ടാറ്റയുടെ പുതിയ കാര്‍ ജൂണില്‍

കല്ലെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു