ആരോഗ്യം

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ പൊടിപൊടിച്ചോളൂ; കൊളസ്ട്രോൾ പൊങ്ങാതിരിക്കാൻ ചില വഴികൾ ഇതാ

സമകാലിക മലയാളം ഡെസ്ക്


ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങൾക്കിടെ ഭക്ഷണത്തിൽ കൺട്രോൾ ചെയ്യുക എന്നത് കുറച്ച് പ്രയാസമുല്ള കാര്യമാണ്. വല്ലപ്പോഴുമല്ലേ എന്ന് കരുതി ഭക്ഷണശൈലിയിൽ മാറ്റം വരുത്തിയാൽ കൊളസ്‌ട്രോളിന്റെ അളവും റോക്കറ്റ് കുതിക്കുന്ന പോലെ പൊങ്ങും. ഡിസംബർ-ജനുവരി മാസങ്ങൾ എന്നാൽ മഞ്ഞ് കാലം കൂടിയാണ്. തണുപ്പ് കൂടുന്നത് ശരീരത്തിലെ വളരെ പെട്ടന്ന് കോളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കൂട്ടുകയും ഹൃദയാഘാതത്തിനും പക്ഷാഘാതക്കിനുമുള്ള സാധ്യത കൂട്ടും.  

മഞ്ഞുകാലത്ത് കൊളസ്ട്രോൾ നിയന്ത്രിച്ച് നിർത്തുന്നതിന് ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്താം

  • തണുപ്പ്‌ കാലത്ത്‌ സൂര്യപ്രകാശമേൽക്കാനുള്ള സാധ്യത കുറവാണ്‌. ഇത്‌ മൂലം ശരീരത്തിൽ വൈറ്റമിൻ ഡി കുറയാനുള്ള സാധ്യതയുണ്ട്. ഇത്‌ പരിഹരിക്കാൻ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ആവശ്യമെങ്കിൽ വൈറ്റമിൻ ഡി സപ്ലിമെന്റുകൾ കഴിക്കാവുന്നതാണ്‌. കൊളസ്‌ട്രോൾ തോത്‌ നിയന്ത്രിക്കാൻ ആവശ്യത്തിന്‌ വൈറ്റമിൻ ഡി ശരീരത്തിൽ ഉണ്ടാകേണ്ടത്‌ അത്യാവശ്യമാണ്‌. 
  • ആരോഗ്യത്തിനും കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിനും ഉറക്ക പ്രധാന ഘടകമാണ്. രാത്രി ഏഴ്‌ മുതൽ എട്ട്‌ മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കണം. നിത്യവും ഒരേ സമയത്ത്‌ ഉറങ്ങാനും ഉണരാനും ശ്രമിക്കുക. 
  • നിരന്തരമുള്ള സമ്മർദ്ദം കൊളസ്‌ട്രോൾ ഉയർത്താം. അതിനാൽ യോഗ, ധ്യാനം, ഇഷ്ടപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കുക എന്നിവ ശീലമാക്കാം.
  • പഴങ്ങളും പച്ചക്കറികളുമ ഭക്ഷണക്രമത്തിൽ നിന്നും ഒഴിവാക്കരുത്. സിട്രസ്‌ പഴങ്ങൾ, പച്ചിലകൾ, കാബേജ്‌, ബ്രോക്കളി, കോളിഫ്‌ളവർ, കാരറ്റ്‌, ബീൻസ്‌, ഉരുളകിഴങ്ങ്‌ എന്നിങ്ങനെ വൈറ്റമിനുകളും ധാതുക്കളും നിറഞ്ഞ പച്ചക്കറികളും ആപ്പിൾ, പിയർ, മാതളനാരങ്ങ തുടങ്ങിയ പഴങ്ങളും കഴിക്കണം. 
  • ഓട്‌സ്‌, ക്വിനോവ, ബാർലി, ബ്രൗൺ റൈസ്‌ പോലുള്ള ഹോൾ ഗ്രെയ്‌നുകൾ ശീലമാക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. തണുപ്പ്‌ കാലത്തെ മികച്ചൊരു പ്രഭാതഭക്ഷണമാണ്‌ ഓട്‌ മീൽ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു