ആരോഗ്യം

ശരീരഭാരം കുറയ്ക്കാം, ഡയറ്റ് പ്ലാനില്‍ ഇതാ ഒരു പുതിയ അതിഥി; ഓട്ട്‌സ് ധോക്ല

സമകാലിക മലയാളം ഡെസ്ക്

രീരഭാരം കുറയ്ക്കുന്നവരുടെ ഡയറ്റ് പ്ലാനില്‍ ഉറപ്പായും ഓട്‌സ് സ്ഥാനംപിടിക്കാറുണ്ട്. പതിവായി ഓരേ രീതിയില്‍ ഓട്‌സ് കഴിക്കുന്നവരാണെങ്കില്‍ ഇടയ്‌ക്കൊക്കെ ഒന്ന് മാറ്റിപ്പിടിക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഓട്‌സ് വെജിറ്റബിള്‍ ധോക്ല പരീക്ഷിക്കുന്നത് ഡയറ്റ് തെറ്റിക്കാതെതന്നെ വ്യത്യസ്ത രുചി പരീക്ഷിക്കാന്‍ ഒരു അവസരം തരുന്നതാണ്. 

ആവിയില്‍ പുഴുങ്ങി തയ്യാറാക്കുന്നതുകൊണ്ടുതന്നെ ഇതില്‍ കലോറി വളരെ കുറവായിരിക്കും. വളരെ തെറിയ അളവില്‍ മാത്രമാണ് എണ്ണ ഉപയോഗിക്കുന്നത് എന്നതും ഓട്‌സ് ധോക്ലയെ ഒരു പെര്‍ഫെക്ട് ഡയറ്റ് ഫുഡ് ആക്കുന്നു. ഇതിനുപുറമേ പച്ചക്കറികള്‍ കൂടി ഉപയോഗിക്കുന്നത് കൂടുതല്‍ ഗുണം നല്‍കുന്നതാണ്. 

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ പൊടിച്ച ഓട്‌സും റവയും ഇഞ്ചി, പച്ചമുളക്, ഉപ്പ് എന്നിവ യോജിപ്പിക്കണം. ഇതിലേക്ക് ഗ്രീന്‍പീസ്, ഫ്രെഞ്ച് ബീന്‍സ്, കാരറ്റ് എന്നിങ്ങനെ പച്ചക്കറികള്‍ ചേര്‍ക്കുക. ചെറിയ അളവില്‍ തൈര് ചേര്‍ത്ത് കട്ടയില്ലാതെ ഇളക്കിയോജിപ്പിക്കണം. ഒരു പാനില്‍ കുറച്ച് എണ്ണ തേച്ചതിനുശേഷം തയ്യാറാക്കിവച്ചിരിക്കുന്ന മിക്‌സ് അതിലേക്ക് ഒഴിക്കാം. 10 മിനിറ്റ് അടച്ച് വച്ച് വേവിക്കണം. ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വിളമ്പാം. മല്ലിയില, കടുക് എന്നിവ അലങ്കരിക്കാന്‍ ഉപയോഗിക്കാവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ