ആരോഗ്യം

രോഗപ്രതിരോധശേഷി കൂട്ടാം, ഡയറ്റില്‍ ചേര്‍ക്കാം ഈ ആറ് പഴങ്ങള്‍  

സമകാലിക മലയാളം ഡെസ്ക്


പ്രോട്ടീനുകളും ടിഷ്യുകളും കോശങ്ങളും എല്ലാം ചേര്‍ന്നതാണ് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം. രോഗത്തിനോ അണുബാധക്കോ കാരണമാകുന്ന ബാക്ടീരിയകളെയും വൈറസുകളെയുമെല്ലാം പ്രതിരോധിക്കുന്ന ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഇവ ചെയ്യുന്നു. രോഗകാരിയായ ബാക്ടീരിയ, വൈറസ് മുതലായവയുമായി സമ്പര്‍ക്കത്തിലാകുമ്പോഴാണ് രോഗപ്രതിരോധ സംവിധാനം രോഗപ്രതിരോധ പ്രതികരണം ആരംഭിക്കുന്നത്. രോഗപ്രതിരോധ സംവിധാനം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ രോഗകാരിയായ ആന്റിജനുകളെ നശിപ്പിക്കും. അതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷി ആര്‍ജിക്കേണ്ടത് അനിവാര്യം തന്നെയാണ്. ഇതിന് ഡയറ്റില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ നിങ്ങളെ സഹായിക്കും. അതില്‍ തന്നെ പ്രധാനമാണ് പഴങ്ങള്‍ ശീലമാക്കുക എന്നത്. 

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആറ് പഴങ്ങള്‍

ഓറഞ്ച് : എല്ലാകാലത്തും ആശ്രയിക്കാവുന്ന പഴങ്ങളില്‍ ഒന്നാണ് ഓറഞ്ച്. ഒരു ദിവസം വേണ്ട വൈറ്റമിന്‍ സിയുടെ നല്ലൊരു ശതമാനവും ഓറഞ്ചില്‍ നിന്ന് ലഭിക്കും. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. കോശങ്ങളുടെ അപചയം തടയുന്നതിനും കൊളാജന്‍ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതിനും പുറമേ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാനും വിറ്റാമിന്‍ സി സഹായിക്കും.

പപ്പായ: വൈറ്റമിന്‍ ധാരളമടങ്ങിയ മറ്റൊരു പഴമാണ് പപ്പായ. ഇതിനുപുറമേ പപ്പായയില്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള പപ്പൈന്‍ എന്ന ദഹന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇവയില്‍ മിതമായ തോതില്‍ പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ടെന്നതും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. 

കിവി: പപ്പായ പോലെ വിവിധതരം പോഷകങ്ങളാല്‍ സമൃദ്ധമാണ് കിവിയും. ഫോളേറ്റ്, പൊട്ടാസ്യം, വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി തുടങ്ങിയ പോഷകങ്ങള്‍ കിവി നല്‍കും. ഇവയിലുള്ള വൈറ്റമിന്‍ സി രോഗത്തിനെതിരെ പോരാടാന്‍ വെളുത്ത രക്താണുക്കളെ ശക്തിപ്പെടുത്തും. സന്തോഷ ഹോര്‍മോണുകളെ ബൂസ്റ്റ് ചെയ്ത് പ്രതിരോധശേഷിയോടൊപ്പം നിങ്ങളുടെ മാനസികാവസ്ഥയെയും ഇവ മെച്ചപ്പെടുത്തും. 

ആപ്പിള്‍: നാരുകളും ശുദ്ധീകരിക്കാത്ത പഞ്ചസാരയും ആപ്പിള്‍ കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ ആപ്പിളിന്റെ തൊലിയില്‍ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്ന ഒരു തരം ഫ്‌ലേവനോയിഡ് പ്ലാന്റ് പിഗ്മെന്റായ ക്വെര്‍സെറ്റിന്‍ അടങ്ങിയിട്ടുണ്ടെന്ന് അറിയാമോ? അതുകൊണ്ടുതന്നെയാണ് ദിവസവും ഒരു ആപ്പിള്‍ വീതം കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നത്. തൊലി ഉള്‍പ്പെടെ കഴിക്കാന്‍ ശ്രദ്ധിക്കണം. 

പിയര്‍: വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള മറ്റൊരു രുചികരമായ പഴമാണ് പിയര്‍. എന്നാല്‍ പോഷകഗുണം ലഭിക്കണമെങ്കില്‍ ഇവയും തൊലിയടക്കം കഴിക്കണം. ധാരാളം നാരുകളും പൊട്ടാസ്യവും പ്രധാനം ചെയ്യുന്ന പിയറിന്റെ തൊലിയില്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഫ്‌ളേവനോയിഡുകളും അടങ്ങിയിട്ടുണ്ട്. 

ബ്ലൂബെറി: കലോറി കുറവുള്ളതും കഴിക്കാന്‍ സ്വാദേറിയതുമായ പഴമാണ് ബ്ലൂബെറി. ഇവയില്‍ വീക്കം തടയാനും ജലദോഷം, പനി, മൂക്കൊലിപ്പ് തുടങ്ങിയ അലര്‍ജി ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കുന്ന ആന്റി ഹിസ്റ്റാമൈനുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ആ സീറ്റ് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ല'; രാജ്യസഭ സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ; അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും

കൊല്‍ക്കത്തയ്ക്ക് പിന്നില്‍ ആരൊക്കെ? രാജസ്ഥാന് 2 കളി നിര്‍ണായകം, ചെന്നൈക്ക് ആര്‍സിബി കടമ്പ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

നിങ്ങള്‍ വാഹനം ഓടിക്കുന്നവരാണോ? എന്താണ് 'ടെയില്‍ ഗേറ്റിങ്', 3 സെക്കന്‍ഡ് റൂള്‍ അറിയാമോ?

'മമ്മൂട്ടി, മോഹൻലാൽ, തിലകൻ... ഈ ശ്രേണിയിലാണ് ടൊവിനോയും'; പിന്തുണയുമായി മധുപാൽ