ആരോഗ്യം

എന്നും വ്യായാമം ചെയ്യാൻ സമയമില്ലേ? ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ചെയ്താലും ​ഗുണമുണ്ട് 

സമകാലിക മലയാളം ഡെസ്ക്

രോഗ്യകരമായ ശരീരം ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ഉറപ്പായും വ്യായാമത്തിനായി സമയം കണ്ടെത്തണം. പക്ഷെ, തിരക്കുകൾക്കിടയിൽ പലർക്കും വ്യായാമത്തിനായി സമയം കണ്ടെത്താൻ കഴിയാറില്ല. എന്നാൽ ദിവസവും വ്യായാമം ചെയ്തില്ലെങ്കിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വ്യായാമത്തിനായി സമയം കണ്ടെത്താൻ കഴിഞ്ഞാൽ ​ഗുണമുണ്ടാകുമെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതിന് സമാനമായ ഗുണം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വ്യായാമം ചെയ്യുന്നതിലൂടെയും ലഭിക്കുമെന്നാണ് ഗവേഷകരുടെ വാദം.

മിതമായ വ്യായാമം ആണെങ്കിൽപ്പോലും ഫലപ്രദമാണെന്നാണ് പഠനം പറയുന്നത്. ആഴ്ചയിൽ 150 മിനിറ്റ് (രണ്ടര മണിക്കൂർ) വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് കണ്ടെത്തൽ. ഇത് ഹൃദ്രോഗ-പക്ഷാഘാത സാധ്യത കുറയ്ക്കുമെന്നാണ് ഗവേഷകർ പറയുന്നത്. തിരക്കിട്ട ദിവസങ്ങളിൽ വ്യായാമത്തിനായി നീക്കിവയ്ക്കാൻ സമയമില്ലെന്ന് പറയുന്നവർക്ക് ഈ രീതി ​ഗുണം ചെയ്യുമെന്നാണ് ​ഗവേഷകരുടെ അഭിപ്രായം. 

89,573 പേരാണ് പഠനത്തിൽ പങ്കെടുത്തത്. ആഴ്ചയിലുടനീളമുള്ള ഇവരുടെ ശാരീരിക പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പഠനം നടത്തിയത്. വ്യായാമത്തിൽ നിന്ന് വിട്ടുനിന്നവർ 33.7 ശതമാനവും ( ആഴ്ചയിൽ 150 മിനിറ്റിൽ കുറവ് വ്യായാമം ചെയ്തവർ), ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രം വ്യായാമം ചെയ്തവർ 42.2 ശതമാനവും (150 മിനിറ്റ് വ്യായാമം ചെയ്തവർ), ദിവസവും വ്യായാമത്തിൽ ഏർപ്പെട്ടവർ 24 ശതമാനവുമായിരുന്നു. ആഴ്ചയിൽ വ്യായാമം ചെയ്യുന്നവരിൽ ഹൃദയാഘാത സാധ്യത 27 ശതമാനവും ദിവസവും ചെയ്യുന്നവരിൽ 35 ശതമാനവും കുറവാണെന്ന് കണ്ടെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍