ആരോഗ്യം

2020 ല്‍ ഇന്ത്യയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ചത് 2.25 ലക്ഷം പേര്‍; കാരണമായത്? 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2020-ല്‍ ഇന്ത്യയില്‍ മദ്യപാനം, പുകവലി, അമിതഭാരം, ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) എന്നിവ മൂലം കാന്‍സര്‍ ബാധിച്ച് 2.25 ലക്ഷം പേര്‍ മരിച്ചതായി പഠന റിപ്പോര്‍ട്ട്. ലാന്‍സെറ്റിന്റെ ഇ-ക്ലിനിക്കല്‍ മെഡിസിന്‍ പ്രസിദ്ധീകരണമാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

പുകവലിയുമായി ബന്ധപ്പെട്ട കാന്‍സര്‍ മൂലമാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ഇങ്ങനെ 1.10 ലക്ഷം പേര്‍ മരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. എച്ച്പിവി (89,100), മദ്യപാനം (41,600), അമിത ശരീരഭാരം (8,000) ഇങ്ങനെ പോകുന്നു കണക്കുകള്‍. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറിന്റെ (ഐഎആര്‍സി) കാന്‍സര്‍ നിരീക്ഷണ വിഭാഗമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

200-ലധികം അനുബന്ധ വൈറസുകളുടെ ഒരു ഗ്രൂപ്പാണ് എച്ച്പിവി. ഈ വൈറസുകളില്‍ ചിലത് കാന്‍സറിന് കാരണമാകാം, ഉദാഹരണത്തിന് സെര്‍വിക്‌സ് കാന്‍സര്‍. എച്ച്പിവി അണുബാധയുടെ സാധ്യത കുറയ്ക്കാന്‍ വാക്‌സിനുകള്‍ ലഭ്യമാണ്.

ഇക്ലിനിക്കല്‍ മെഡിസിന്‍ പഠനത്തില്‍, ഗവേഷകര്‍ ആഗോള പഠനങ്ങളില്‍ നിന്ന് നാല് റിസ്‌ക് ഘടകങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു. ചൈന, റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, എന്നിവിടങ്ങളില്‍ നിന്നുള്ള കാന്‍സര്‍ മരണങ്ങളുടെ കണക്കുകള്‍ ലഭിക്കുന്നതിന് ഇന്ത്യയില്‍ 2020 ലെ കാന്‍സര്‍ മരണങ്ങളുടെ കണക്കുകള്‍ പരിഗണിക്കുകയായിവുന്നു. 

നാല് അപകട ഘടകങ്ങളാല്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ മരണങ്ങള്‍ സംഭവിച്ചത് ചൈനയിലാണ് (11.44 ലക്ഷം), തൊട്ടുപിന്നാലെ ഇന്ത്യ (2.25 ലക്ഷം), യുഎസ് (2.22 ലക്ഷം), റഷ്യ (1.22 ലക്ഷം). , ബ്രസീല്‍ (73,500), യുകെ (59,500), ദക്ഷിണാഫ്രിക്ക (18,100).

കാന്‍സര്‍ മരണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കാരണമായത് പുകവലിയാണ്. 13 ലക്ഷം പേരാണ് പുകവലിയെ തുടര്‍ന്ന് കാന്‍സര്‍ ബാധിച്ച് മരിച്ചത്. കാന്‍സര്‍ മരണങ്ങളുടെ മൂന്നില്‍ രണ്ട് ഭാഗവും പുകവലി മൂലമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ചില അപകട ഘടകങ്ങള്‍ കൂടുതല്‍ അകാല മരണത്തിന് കാരണമാകുന്നുണ്ടോ എന്നും പഠനത്തിന്റെ ഭാഗമായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

മാങ്ങ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന കാല്‍സ്യം കാര്‍ബൈഡ് വിഷമോ?

ബൂത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പരിശോധന, മുസ്ലീം സ്ത്രീകളുടെ മുഖാവരണം മാറ്റി; മാധവി ലതയ്‌ക്കെതിരെ കേസ്; വീഡിയോ

കാനില്‍ ഇന്ത്യന്‍ വസന്തം, പ്രദര്‍ശനത്തിനെത്തുന്നത് എട്ടു ചിത്രങ്ങള്‍; അഭിമാനമായി കനിയും ദിവ്യപ്രഭയും

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍വച്ച്‌ മുഖത്തടിയേറ്റു; പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം