ആരോഗ്യം

എന്നും രാത്രി ഓരോ സ്വപ്നം കാണും, ഉറക്കം അവതാളത്തിലും! ഇതൊക്കെയാണ് കാരണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

​ഗ്രഹിച്ചതെല്ലാം സഫലമാകുന്നതും അപ്രതീക്ഷിത സംഭവവികാസങ്ങൾ അരങ്ങേറുന്നതുമൊക്കെ ആസ്വദിച്ചങ്ങ് കിടക്കുമ്പോഴായിരിക്കും പെട്ടെന്ന് ഞെട്ടിയുണരുന്നത്, പിന്നെ നടന്നതൊന്നും ഓർമ്മപോലും കാണില്ല. എന്തോ ഒരു സ്വപ്നം കണ്ടു എന്നല്ലാതെ അതേക്കുറിച്ച് മറ്റൊന്നും ഓർക്കാൻ പറ്റാത്ത അവസ്ഥ ചിലരെയെങ്കിലും നിരാശപ്പെടുത്താറുണ്ട്. എന്നാൽ അമിതമായി സ്വപ്‌നം കാണുന്നത്‌ മാനസികാരോഗ്യം തകരാറിലാണെന്നതിന്റെ സൂചനയാകാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഇത് ഉറക്കനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ട് പകൽസമയത്ത്‌ ക്ഷീണമുണ്ടാകും. അമിതമായി സ്വപ്‌നം കാണുന്നതിന്റെ പിന്നിലെ കാരണങ്ങളറിയാം...

► ഉയർന്ന തോതിലുള്ള മാനസിക സമ്മർദ്ദമാകാം അമിത സ്വപ്നം കാണലിന് പിന്നിലെ പ്രധാന കാരണം.  ഉത്‌കണ്‌ഠ അലട്ടുന്നവർ അമിതമായി സ്വപ്നം കാണാറുണ്ട്. ശ്വസന വ്യായാമങ്ങളും യോ​ഗയും മെഡിറ്റേഷനുമൊക്കെ ചേയ്ത് സമ്മർദ്ദവും ഉത്കണ്ഠയുമൊക്കെ കുറയ്ക്കുന്നത് സ്വപ്നം കാണലിന്റെ തീവ്രത കുറയ്ക്കും. 

► ജീവിതശൈലിയിലെ മാറ്റങ്ങളും സ്വപ്നം കാണലിന് കാരണമാണ്. ആഹാരക്രമത്തിലെ പോഷണക്കുറവ്‌, താളം തെറ്റിയ ഉറക്കശീലങ്ങൾ, അമിതമായ കഫീൻ ഉപയോ​ഗം, ഉറങ്ങുന്നതിന് മുമ്പുള്ള മദ്യപാനം എന്നിവ ഉറക്കം താറുമാറാകാനും അമിതമായി സ്വപ്നം കണ്ട് ഉറക്കം തടസ്സപ്പെടാനുമൊക്കെ കാരണമാകും. സ്ഥിരമായി വ്യായാമം ശീലമാക്കുന്നത്  സന്തുലിതമായ ഭക്ഷണക്രമം പിന്തുടരുന്നതും എന്നും കൃത്യസമയത്ത് ഉറങ്ങുന്നതുമൊക്കെ ഒരു പരിധിവരെ സഹായിക്കും. 

► ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള മാനസിക ആഘാതങ്ങളും വൈകാരിക പ്രശ്‌നങ്ങളുമൊക്കെ ഉറങ്ങാൻ കിടക്കുമ്പോൾ സ്വപ്നത്തിൽ പ്രതിഫലിച്ചേക്കാം. അതുവരെ അടക്കിവച്ചിരുന്ന വികാരവിക്ഷോഭങ്ങളെയെല്ലാം ഉറങ്ങുമ്പോൾ ഉപബോധ മനസ്സ്‌ പുറത്തെടുക്കും. ഇത് നല്ല ഉറക്കം ലഭിക്കാതിരിക്കാൻ കാരണണാകും.  

► സ്ലീപ്‌ അപ്‌നിയ, നാർകോലെപ്‌സി, റെസ്റ്റലസ്‌ ലെഗ്‌ സിൻഡ്രോം തുടങ്ങിയ ഉറക്കത്തകരാറുകളും  അമിതമായി സ്വപ്‌നം കാണാൻ കാരണമായേക്കാം. 

► ചില മരുന്നുകൾ കഴിക്കുന്നതും ഉറക്കത്തെ സാരമായി ബാധിക്കാറുണ്ട്. വിഷാദത്തിന് കഴിക്കുന്ന ആന്റി ഡിപ്രസന്റുകൾ ഇത്തരത്തിൽ ഉറക്കത്തെ ബാധിക്കാറുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി