കുട്ടികൾക്ക് നൽകാം നല്ല ഭക്ഷണം
കുട്ടികൾക്ക് നൽകാം നല്ല ഭക്ഷണം 
ആരോഗ്യം

പരസ്യങ്ങളുടെ 'ഹെൽത്തി' ടാഗിൽ അമിത വിശ്വാസം വേണ്ട; കുട്ടികൾക്ക് നൽകാം നല്ല ഭക്ഷണം

സമകാലിക മലയാളം ഡെസ്ക്

കുട്ടികളുടെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാൻ ആ​ഗ്രഹിക്കുന്നവരാണ് ഏറെയും. എന്നാൽ വിപണിയെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ വിശ്വസിച്ച് നല്ലത് എന്ന് കരുതി വാങ്ങുന്ന പലതും കുട്ടികളുടെ ദീർഘകാല ആരോ​ഗ്യത്തെ തകരാറിലാക്കുന്നതാണ്.

ക്രിത്രിമ നിറങ്ങളും രാസവസ്തുക്കളും ഉയർന്ന പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് അമിതവണ്ണം, പ്രമേഹം, മറ്റ്‌ ജീവിതശൈലീ രോഗങ്ങള്‍ക്ക് കാരണമാകും. ഹെൽത്തി ഫുഡ് എന്ന് കരുതി കുട്ടികൾക്ക് നൽകാറുള്ള ചില അനാരോ​ഗ്യകരമായ ഭക്ഷണവിഭവഭങ്ങൾ എതോക്കെയെന്ന് നോക്കാം.

ബ്രേക്ക്ഫാസ്റ്റ് സിറിയലുകള്‍

പോഷക സമൃദ്ധം എന്ന് വാ​ഗ്ദാനം ചെയ്തു വിപണിയിൽ എത്തിക്കുന്ന ബ്രേക്ക്ഫാസ്റ്റ് സിറിയലുകളിൽ പഞ്ചസാരയും കൃത്രിമ നിറങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ ആരോ​ഗ്യത്തിന് ഹാനികരമാണ്. അത്തരം ഭക്ഷണങ്ങളുടെ ലേബൽ വായിച്ചു നോക്കി പഞ്ചസാര കുറഞ്ഞവ മാത്രം വാങ്ങുക. ഹോള്‍ ഗ്രെയ്ന്‍ സിറിയലുകള്‍ ലഭ്യമാണെങ്കില്‍ അവ തിരഞ്ഞെടുക്കുക.

ഫ്‌ളേവര്‍ ചേര്‍ന്ന യോഗര്‍ട്ട്

യോഗര്‍ട്ടുകള്‍ പോഷണസമ്പുഷ്ടമാണെങ്കിലും ഫ്‌ളേവര്‍ ചേര്‍ന്ന യോഗര്‍ട്ടില്‍ അമിതമായ തോതില്‍ പഞ്ചസാരയുണ്ട്. പ്ലെയ്ന്‍ യോഗര്‍ട്ട് മാത്രം തിരഞ്ഞെടുത്ത് അവയില്‍ രുചിക്കായി ഫ്രഷ് പഴങ്ങള്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുപ്പിയിലാക്കിയ പഴച്ചാറുകള്‍

പഴങ്ങള്‍ നല്ലതു തന്നെ. പക്ഷേ കടയില്‍ നിന്നു വാങ്ങുന്ന പായ്ക്ക് ചെയ്ത ജ്യൂസുകളില്‍ അമിതമായി പഞ്ചസാര ഉണ്ടാകുമെന്നതിനാല്‍ ഒഴിവാക്കണം. ജൂസിനേക്കാള്‍ പഴമായി കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്.

പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍

പായ്ക്ക് ചെയ്ത പലഹാരങ്ങളും വലിയ തോതില്‍ പഞ്ചസാര അടങ്ങിയതിനാല്‍ ഒഴിവാക്കണം. ഭക്ഷണപാക്കറ്റിലെ ലേബല്‍ വായിച്ചു നോക്കി ചേരുവകളെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കണം. ഏറ്റവും കുറഞ്ഞ തോതില്‍ പഞ്ചസാരയും ഉപ്പുമൊക്കെയുള്ള വിഭവങ്ങള്‍ വേണം കുട്ടികള്‍ക്ക് നൽകാൻ. സ്‌നാക്‌സുകള്‍ വീട്ടില്‍ തന്നെ തയ്യാറാക്കി നല്‍കുന്നത് ഏറ്റവും നല്ലത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'