ശരീരഭാഷയിൽ നിന്ന് പ്രണയം തിരിച്ചറിയാം
ശരീരഭാഷയിൽ നിന്ന് പ്രണയം തിരിച്ചറിയാം 
ആരോഗ്യം

വൺ സൈഡ് പ്രണയം ടൂ സൈഡ് ആകാന്‍ മനസ്സറിയാം; എട്ട് അടയാളങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പ്രണയമാണ് എന്നാല്‍ തുറന്നു പറയാന്‍ പേടി. മറുപടി എന്തായിരിക്കുമെന്ന് നിശ്ചയമില്ല. ഭൂമിയിലെ മിക്ക വണ്‍ സൈഡ് പ്രണയങ്ങളും അജീവനാന്ത മൗനത്തില്‍ ആണ്ടുപോകുന്നത് ഈ പേടി കാരണമാണ്. എന്നാല്‍ പ്രണയം പറയാതെ പറയാന്‍ കഴിയുമോ? ഇഷ്ടപ്പെടുന്നയാൾ തിരിച്ച് തന്നെ പ്രണയിക്കുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം. തുടങ്ങി നിരവധി സംശയങ്ങൾ ഉണ്ടാം. മറ്റൊരാളുടെ ശരീരഭാഷയിൽ നിന്ന് നിങ്ങളോടുള്ള പ്രണയം തിരിച്ചറിയാൻ സഹായിക്കുന്ന എട്ട് അടയാളങ്ങളെ കുറിച്ച് റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ പറയുന്നത് എന്താണെന്ന് അറിയാം.

  • നിങ്ങളുടെ സാമീപ്യത്തിൽ അവർ സന്തോഷവാന്മാരായി കാണുന്നു. നിങ്ങളുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമം നിരന്തരം നടത്തുന്നു. കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്കരികില്‍ നില്‍ക്കാന്‍ ശ്രമിക്കുന്നതൊക്കെ പ്രണയത്തിന്റെ അടയാളമാണ്.

  • നിങ്ങളെ ഒരാൾ പ്രണയിക്കുന്നുവെങ്കിൽ നിങ്ങളുടെ സ്പർശം അയാൾ വളരെ പ്രധാനപ്പെട്ടതായിരിക്കും. കൈകളിൽ പിടിച്ചു സംസാരിക്കുക. എപ്പോഴും അടുത്തിരിക്കുന്നതും പ്രണയ അടയാളമാണ്.

  • നിങ്ങളെ പ്രണയിക്കുന്നയാൾ എപ്പോഴും നിങ്ങൾ പറയുന്ന ഓരോ കാര്യങ്ങൾക്കും ചെവി തരും. അതിൽ വാചാലനാകും, പ്രശംസിച്ച് നിങ്ങളിൽ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാൻ ശ്രമിക്കും.

  • കണ്ണുകള്‍ തമ്മിലുള്ള കോണ്‍ടാക്ട് തീവ്രമായ ഒരു ശാരീരിക ബന്ധം സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ്. അതിനാല്‍ നിങ്ങളുടെ പങ്കാളി നിങ്ങളുടെ കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കുന്നുവെങ്കില്‍ അത് പ്രണയത്തിന്റെ അടയാളമായിരിക്കാം. മറ്റുള്ളവരുടെ സാന്നിധ്യത്തിലും പരസ്പരം പുഞ്ചിരിതൂകുന്നുണ്ടെങ്കില്‍ പ്രണയം ഉറപ്പിക്കാം.

  • നിങ്ങളെ പ്രണയിക്കുന്ന ഒരാള്‍ നിങ്ങളോട്‌ എപ്പോഴും വൈകാരികമായി തുറന്നിരിക്കും. അത് അവരുടെ ശാരീരിക ഭാഷയില്‍ പ്രതിഫലിക്കും. സംസാരിക്കുമ്പോള്‍ അവരുടെ കൈകള്‍ നിങ്ങൾക്ക് നേരെ നീട്ടും. പ്രണയക്കാന്‍ തയ്യാറായിട്ടുള്ളവര്‍ എപ്പോഴും തുറന്ന മനസുമായിട്ടായിരിക്കും നില്‍ക്കുന്നത്.

  • പ്രണയിക്കുന്ന വ്യക്തിയോട് ഒരു സംരക്ഷണ മനോഭാവം തോന്നത് സാധാരണമാണ്. നാം ഒരാളെ സ്‌നേഹിക്കുമ്പോള്‍ അവരുടെ സുരക്ഷയെ കുറിച്ച് ഞങ്ങള്‍ ശ്രദ്ധിക്കും. നിങ്ങളുടെ സുരക്ഷയെ അവർ പ്ര‌‌ധാനമായി കണുന്നുണ്ടെങ്കിൽ അയാൾ നിങ്ങളെ അത്രമേൽ സ്നേഹിക്കുന്നു.

  • നിങ്ങളെ പ്രണയിക്കുന്നുവെങ്കിൽ നിങ്ങളുടെ സാന്നിധ്യം അവര്‍ക്ക് ആശ്വാസമായിക്കും. എത്ര സമ്മര്‍ദ്ദ സാഹചര്യത്തിലാണെങ്കിലും നിങ്ങളുടെ സാന്നിധ്യത്തില്‍ അവർ വളരെ ശാന്തരായിരിക്കും.

  • നിങ്ങളെ പ്രണയിക്കുന്നുവെങ്കിൽ നിങ്ങളുടെ ഇഷ്ടങ്ങളെ അവർ അനുകരിക്കാൻ ശ്രമിക്കും. നിങ്ങൾക്ക് വേണ്ടി അവരുടെ ഇഷ്ടങ്ങൾ പരിമിതപ്പെടുത്തുന്നുവെങ്കിൽ അതിനർഥം അവർ നിങ്ങളുടെ പ്രണയം കേൾക്കാൽ കാത്തിരിക്കുന്നു എന്നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; ഒപി നിര്‍ത്തിവെച്ച് ഡോക്ടറെത്തി; കലക്ടര്‍ക്കെതിരെ പരാതി

കോഴിക്കോട്ട് 61കാരന്റെ മരണം കൊലപാതകം, മകന്‍ കസ്റ്റഡിയില്‍; തെളിയിച്ച് പൊലീസ്

'അവർ കടന്നു കയറിയത്, പൊലീസിനെ കുറ്റം പറയാനാകില്ല': അന്വേഷണം അനാവശ്യമെന്ന് 'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ

അടിച്ചുമാറ്റലില്‍ പൊറുതിമുട്ടി; 'ലോട്ടറിക്കള്ളനെ' പെന്‍ കാമറയില്‍ കുടുക്കി റോസമ്മ

പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത 'സ്റ്റീലുകൊണ്ടൊരു പെണ്‍കുട്ടി'