ട്രെൻഡിങ് ആയി പെർമനന്റ് മേക്കപ്പ്
ട്രെൻഡിങ് ആയി പെർമനന്റ് മേക്കപ്പ് പ്രതീകാത്മക ചിത്രം
ആരോഗ്യം

സമയം പോകുന്നുവെന്ന ചിന്ത വേണ്ട, എപ്പോഴും കട്ട ലുക്ക്; ട്രെൻഡിങ് ആയി പെർമനന്റ് മേക്കപ്പ്

സമകാലിക മലയാളം ഡെസ്ക്

മേക്കപ്പ് ഇല്ലാതെ പുറത്തിറങ്ങുന്നതിനെ കുറിച്ച് ഇന്നത്തെ കാലത്ത് ആലോചിക്കാൻ പോലും കഴിയില്ല. എന്നാൽ മുഖം മൊത്തത്തിൽ ഒന്നു മിനുക്കി ഇറങ്ങാനെടുക്കുന്ന സമയം പലപ്പോഴും പ്രശ്നമാകാറുണ്ട്. അതിനൊരു പരിഹാരമാണ് ഇപ്പോൾ ട്രെൻഡിങ് ആകുന്ന പെർമനന്റ് മേക്കപ്പ്. സമയം പോകുമെന്ന ചിന്ത വേണ്ട എപ്പോഴും മേക്കപ്പ് ഇട്ടതുപോലത്തെ ലുക്ക്...

ഒരുതരത്തിൽ മുഖത്ത് ഒരു ടാറ്റു ചെയ്യുന്നതു പോലെയുള്ള പ്രക്രിയയാണ് പെർമനന്റ് മേക്കപ്പ്. സ്ഥിരമായി കണ്ണുകൾ എഴുതി വയ്ക്കാനും ചുണ്ടുകൾക്കും കവിളുകൾക്കും അല്പം കൂടി ചുവപ്പു തോന്നിപ്പിക്കാനും പെർമെനന്റ് മേക്കപ്പ് സഹായിക്കും. കോസ്മെറ്റിക് ടാറ്റൂവിങ്ങിൻ്റെ മറ്റൊരു രൂപമാണ് പെർമനന്റ് മേക്കപ്പ്. എന്നാൽ ഒരിക്കലും മായാതെ ഇവ നിലനിൽക്കുമെന്ന് കരുതരുത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നമ്പിങ്ങ് ക്രീം ഉപയോഗിച്ച് മരവിപ്പിച്ച ശേഷമാണ് പെർമനന്റ് മേക്കപ്പ് ചെയ്യുന്നത്. ഇവ എത്രകാലം നിലനിൽക്കും എന്നത് എത്ര കടുത്ത നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്, എത്രത്തോളം ആഴത്തിൽ നിറങ്ങൾ കൊടുത്തിട്ടുണ്ട്, ഓരോരുത്തരുടെയും ജീവിത ശൈലി എന്നിവയെ ആശ്രയിച്ചിരിക്കും. ചുണ്ടുകളുടെയും പുരികക്കൊടികളുടെയും വലിപ്പത്തിലും നിറത്തിലും ആകൃതിയിലും മാറ്റം ഉണ്ടാകുന്നതിനാൽ നാൽപ്പതിന് മുകളിൽ പ്രായമുള്ളവർക്കാണ് പെർമനന്റ് മേക്കപ്പ് ഏറ്റവും ​ഗുണം ചെയ്യുക.

അതേസമയം കൃത്യമായ പരിപാലനം നൽകിയില്ലെങ്കിൽ ഉദ്ദേശിച്ച ഭംഗി ലഭിക്കില്ലെന്ന് മാത്രമല്ല ഉള്ള സൗന്ദര്യത്തിന് കോട്ടം വരാനും സാധ്യതയുണ്ട്. കൂടാതെ പരിശീലനം ഇല്ലെങ്കിൽ മുറിപാടുകൾ ഉണ്ടാവും എന്നതാണ് മറ്റൊരു പ്രശ്നം. ഇതിനുപുറമേ ഉപകരണങ്ങൾ വൃത്തിയായി കൈകാര്യം ചെയ്തില്ലെങ്കിൽ അണുബാധ ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. ഉപയോഗിക്കുന്ന നിറങ്ങളും ഉപകരണങ്ങളും ത്വക്കിൽ അലർജികളും ഉണ്ടാക്കിയേക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

എസ്ബിഐയില്‍ തൊഴിലവസരം, 12,000 പേരെ നിയമിക്കും; 85 ശതമാനവും എന്‍ജിനീയറിങ് ബിരുദധാരികള്‍

ലയങ്ങളില്‍ സുരക്ഷിതമായി ഉറങ്ങാനുള്ള സാഹചര്യം ഉറപ്പാക്കും; തോട്ടം മേഖലയില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി തൊഴില്‍ വകുപ്പ്

കണ്ടാല്‍ ബിസിനസുകാരന്‍!; 110 ദിവസത്തിനിടെ 200 വിമാനയാത്രകള്‍; ഒടുവില്‍ കുടുങ്ങി

'മേലാള മനോഭാവങ്ങളുടെ പഴകി നാറുന്ന ഭാണ്ഠക്കെട്ടുകൾ; ഗുരുത്വമുള്ള മകനേ, നന്നായി വരട്ടെ'