ആരോഗ്യം

ദിവസവും 5 മുതൽ 10 ​ഗ്രാം വരെ; അധികമായാൽ മഞ്ഞളും 'വിഷം'

സമകാലിക മലയാളം ഡെസ്ക്

ധികമായാൽ മഞ്ഞളും 'വിഷ'മാണ്. ഭക്ഷണമുണ്ടാക്കുമ്പോൾ മഞ്ഞൾ ചേർക്കുന്നത് വിഭവത്തിന് നിറം തരിക മാത്രമല്ല, പോഷകഗുണങ്ങളും ഇരട്ടിയാക്കും. ഔഷധ​ഗുണങ്ങൾ ഏറെയുള്ളതിനാൽ ആയുർവേദത്തിൽ ഒരു മരുന്നായാണ് മഞ്ഞളിനെ കാണുന്നത്. അണുബാധ, ദഹനക്കുറവ്, ചർമ്മ രോഗങ്ങൾ, കാൻസർ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് മഞ്ഞൾ ഒരു പരിഹാരമാണ്. രക്തത്തെ ശുദ്ധീകരിക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മഞ്ഞൾ ബെസ്റ്റാണ്. 

എന്നാൽ ഉപയോ​ഗം അമിതമായാൽ ഗുണത്തെക്കാൾ ഏറെ ദോഷമായിരിക്കും ഫലം. മഞ്ഞൾ ഉപയോ​ഗിക്കുമ്പോൾ മിതത്വം പാലിക്കേണ്ടത് പ്രധാനമാണ്. ദിവസേന അഞ്ച് മുതൽ 10 ഗ്രാമിൽ കൂടാൻ മഞ്ഞൾ ശരീരത്തിനുള്ളിൽ ചെല്ലാൻ പാടില്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്. ഒരു പരിധിക്കപ്പുറം മഞ്ഞൾ ശരീരത്തിനുള്ളിൽ ചെന്നാൽ ശരീരം അത് നിരസിക്കുകയും വിഷലിപ്തമാകുകയും ചെയ്യും. അളവു പോലെ തന്നെ പ്രധാനമാണ് ​ഗുണമേന്മയും. ശുദ്ധീകരിച്ച കുർക്കുമിനും മറ്റ് ആൽക്കലോയിഡുകളും അടങ്ങിയ വിപണയിൽ കിട്ടുന്ന മഞ്ഞൾ ഉപയോ​ഗിക്കുമ്പോൾ  ജാഗ്രത പാലിക്കണം. അസംസ്‌കൃത ജൈവ മഞ്ഞൾ ഉപയോഗിക്കുന്നതാണ് എല്ലായ്‌പ്പോഴും ഗുണകരം. 

മഞ്ഞളിൽ അടങ്ങിയ കുർക്കുമിൻ, ദഹനപ്രക്രീയ പതുക്കെയാക്കി ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തു കൊണ്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. എന്നാൽ വരണ്ട ചർമ്മം, ഭാരക്കുറവ് നേരിടുന്നവർ, പ്രമേഹ രോഗികൾ മഞ്ഞൾ ഉപയോ​ഗം കുറയ്‌ക്കുന്നതാണ് നല്ലത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വിമര്‍ശനങ്ങള്‍ക്കു സ്വാഗതം, ഒരാള്‍ക്കും ഒരു പ്രത്യേക പരിഗണനയും ഇല്ല'

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് ഇടിച്ചുപൊട്ടിച്ചു; വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

'ജയ വരുവോ നിങ്ങളുടെ കല്യാണത്തിന് ?'; അനശ്വരയുടെ പോസ്റ്റിന് കമന്റുമായി ആരാധകർ

പുതിയകാലത്തിന്റെ സാംസ്‌കാരിക വ്യവസായം

എപ്പോഴും അസുഖം? രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ഇവ ശീലമാക്കാം