ആരോഗ്യം

'മദ്യപാനം മാത്രമല്ല ഹാനികരം'; കരളിനെ തകരാറിലാക്കുന്ന ഭക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ക്ഷണത്തിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ ആ​ഗിരണം ചെയ്യുന്നതു മുതൽ ശരീരത്തെ വിഷമുക്തമാക്കുന്നതു വരെയുള്ള ശരീരത്തിന്റെ പല സുപ്രധാന പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന അവയവമാണ് കരൾ. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യം മോശമായാൽ അത് ശരീരത്തെ മൊത്തം ബാധിക്കും. അമിത മദ്യപാനം കരളിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ മദ്യം പോലെ തന്നെ കരളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റു ചില ഭക്ഷണങ്ങളുണ്ട്.

ശീതളപാനീയം; വിപണിയിൽ പല നിറത്തിലും രുചി ലഭ്യമാകുന്ന റെഗുലർ, ഡയറ്റ് ശീതളപാനീയങ്ങൾ നിരന്തരം കുടിക്കുന്നത് കരൾ തകരാറിലാക്കും. ഇവയിൽ ഉയർന്ന തോതിൽ പഞ്ചസാരയോ കൃത്രിമ മധുരമോ അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കൂട്ടാനും കരളിൽ കൊഴുപ്പടിയാൻ കാരണമാകും. ഇത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗങ്ങള്ളിലേക്ക് നിങ്ങളെ നയിക്കും.

വറുത്ത ഭക്ഷണങ്ങൾ; എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കുന്നത് കരളിന് ഹാനികരമാണ്. ഇത്തരം ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്ന കൊഴുപ്പ് കരളിൽ അടിഞ്ഞു കൂടാം. ഇത് കരൾ വീക്കത്തിനും ഫാറ്റി ലിവർ രോഗത്തിനും കാരണമാകും.

സംസ്‌കരിച്ച മാംസങ്ങൾ; വിപണിയിൽ വളരെ എളുപ്പത്തിൽ കിട്ടാവുന്ന സംസ്‌കരിച്ച മാംസങ്ങളുടെ ഉപയോഗവും കരളിന്റെ ആരോഗ്യം മോശമാക്കും. ഇവയിൽ ഉയർന്ന അളവിൽ അഡിറ്റീവുകൾ, പ്രിസർവേറ്റീവുകൾ, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയുടെ നിരന്തര ഉപയോഗം കരൾ അർബുദത്തിനും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിനും കാരണമാകും.

സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ; ഫാസ്റ്റ് ഫുഡ്, റെഡി മേയ്ഡ് സൂപ്പ്, സംസ്‌കരിച്ച സ്‌നാക്‌സ് തുടങ്ങിയവയിൽ ഉയർന്ന തോതിൽ സോഡിയം അടങ്ങിയിട്ടുണ്ട്. അമിതമായി സോഡിയം ശരീരത്തിൽ ചെല്ലുന്നത് രക്തസമ്മർദ്ദം വർധിപ്പിക്കുകയും കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. 

ട്രാൻസ് ഫാറ്റ്; കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമുള്ള പേസ്ട്രികൾ, ഉരുളക്കിഴങ്ങ് ചിപ്‌സ്, കുക്കീസ് തുടങ്ങിയ ബേക്ക് ചെയ്‌തെടുക്കുന്ന ഭക്ഷണങ്ങളിൽ കാണപ്പെടുന്ന കൃത്രിമമായി ഉൽപാദിപ്പിക്കുന്ന കൊഴുപ്പാണ് ട്രാൻസ് ഫാറ്റുകൾ. ഇവ കരൾ വീക്കത്തിന് കാരണമാകുന്നു. 

കരൾ സംബന്ധ രോ​ഗമുള്ളവർ മദ്യപാനം പൂർണമായും ഒഴിവാക്കുന്നതിനൊപ്പം ഭക്ഷണ ശൈലിയിലും ശ്രദ്ധിക്കണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്താനും ശ്രദ്ദിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ