ഫ്ളാവനോളുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കൂ; അര്‍ബുദ, ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കാം
ഫ്ളാവനോളുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കൂ; അര്‍ബുദ, ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കാം പ്രതീകാത്മക ചിത്രം
ആരോഗ്യം

ഫ്ളാവനോളുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കൂ; അര്‍ബുദ, ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കാം

സമകാലിക മലയാളം ഡെസ്ക്

ഭക്ഷണക്രമത്തില്‍ നിറമുള്ള പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് അര്‍ബുദത്തിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത കുറയ്ക്കുമെന്ന് പഠനം. ചൈനയിലെ അന്‍ഹുയ് മെഡിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടു.

നിറമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് അര്‍ബുദവും ഹൃദ്രോഗവും ഉണ്ടാകുന്നത് ഒരു പരിധി വരെ തടയുമെന്നാണ് കണ്ടെത്തല്‍. ഇവയില്‍ അടങ്ങിയിരിക്കുന്ന രാസസംയുക്തങ്ങളായ ഫ്ളാവനോളുകള്‍ ശരീരത്തിലെത്തുന്നത് ഈ രോഗങ്ങളെ കുറയ്ക്കുമെന്നും പഠനം പറയുന്നു.

അമേരിക്കയിലെ നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്സാമിനേഷന്‍ സര്‍വേയിലെ 12,000ത്തോളം പേരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് ഗവേഷകര്‍ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതില്‍ 50 ശതമാനം വെളുത്ത വംശജരും 20 ശതമാനം കറുത്ത വംശജരും 16 ശതമാനം മെക്സിക്കന്‍ അമേരിക്കക്കാരും 17 ശതമാനം മറ്റ് വംശജരുമായിരുന്നു. ഇവരുടെ ശരാശരി പ്രായം 47 വയസ്സായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള ഫ്ളാവനോളുകള്‍ ഉള്ളി, ആപ്പിള്‍, തക്കാളി, കാപ്പി, കെയ്ല്‍, ലെറ്റിയൂസ്, മുന്തിരി, ബെറി പഴങ്ങള്‍, കട്ടന്‍ ചായ, ചോക്ലേറ്റ്, വൈന്‍ എന്നിവയിലെല്ലാം അടങ്ങിയിരിക്കുന്നു

എട്ട് വര്‍ഷത്തോളം ഗവേഷണം നീണ്ടു. പ്രതിദിന ഫ്ളാവനോള്‍ അളവ് ഭക്ഷണത്തില്‍ കൂടുതലുള്ളവര്‍ ഏതെങ്കിലും കാരണങ്ങളാല്‍ അകാലത്തില്‍ മരിക്കാനുള്ള സാധ്യത കുറവാണെന്നതും പഠനം പറയുന്നു.

ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള ഫ്ളാവനോളുകള്‍ ഉള്ളി, ആപ്പിള്‍, തക്കാളി, കാപ്പി, കെയ്ല്‍, ലെറ്റിയൂസ്, മുന്തിരി, ബെറി പഴങ്ങള്‍, കട്ടന്‍ ചായ, ചോക്ലേറ്റ്, വൈന്‍ എന്നിവയിലെല്ലാം അടങ്ങിയിരിക്കുന്നു.

ഫ്ളാവനോള്‍ അധികം കഴിക്കുന്നവര്‍ അര്‍ബുദം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത പകുതിയാണെന്നും ഹൃദ്രോഗ സാധ്യത മൂന്നിലൊന്നാണെന്നും അള്‍സ്ഹൈമേഴ്സ് സാധ്യത നാലിലൊന്നാണെന്നും സയന്റിഫിക്ക് റിപ്പോര്‍ട്ട്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്