Applications have been invited for the post of System Assistant in district courts under the Kerala High Court. ai image
Career

ഡിപ്ലോമ യോഗ്യതയുണ്ടോ ? കേരള ഹൈക്കോടതിയിൽ സിസ്റ്റം അസിസ്റ്റന്റ് ആകാം; 90 ഒഴിവുകൾ

കംപ്യുട്ടർ, ഇലക്ട്രോണിക്സ് മേഖലയിൽ ഡിപ്ലോമയുള്ളവർക്കും കംപ്യുട്ടർ സയൻസിൽ ബിരുദം നേടിയവർക്കും അവസരമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള ഹൈക്കോടതിയുടെ കീഴിലുള്ള ജില്ലാ കോടതികളിൽ സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ ഒഴിവുകൾ 90 ഒഴിവുകൾ ആണ് ഉള്ളത്. കംപ്യുട്ടർ, ഇലക്ട്രോണിക്സ് മേഖലയിൽ ഡിപ്ലോമയുള്ളവർക്കും കംപ്യുട്ടർ സയൻസിൽ ബിരുദം നേടിയവർക്കും അവസരമുണ്ട്. അപേക്ഷകൾ നവംബർ 20 മുതൽ ഡിസംബർ 14 വരെ അപേക്ഷകൾ സമർപ്പിക്കാം.

ജുഡീഷ്യൽ ജില്ല തിരിച്ചുള്ള ഒഴിവുകൾ

  • തിരുവനന്തപുരം – 10

  • കൊല്ലം – 8

  • പത്തനംതിട്ട – 4

  • ആലപ്പുഴ – 7

  • കോട്ടയം – 7

  • തൊടുപുഴ – 4

  • എറണാകുളം – 12

  • തൃശൂർ – 7

  • പാലക്കാട് – 7

  • മഞ്ചേരി – 5

  • കോഴിക്കോട് – 8

  • കൽപ്പറ്റ – 3

  • തലശ്ശേരി – 6

  • കാസർകോട് – 2

യോഗ്യത

  • സർക്കാർ അംഗീകൃത മൂന്ന് വർഷത്തെ കംപ്യുട്ടർ/ഇലക്ട്രോണിക്സ് ഡിപ്ലോമയോ ഉയർന്ന യോഗ്യതയോ ഉണ്ടായിരിക്കണം.

  • അല്ലെങ്കിൽ കംപ്യുട്ടർ സയൻസിൽ ബി.എസ്‌സി, ബി.സി.എ എന്നിവയോ ഉയർന്ന യോഗ്യതയോ വേണം.

  • കൂടാതെ കംപ്യുട്ടർ ഹാർഡ്‌വെയർ ട്രബിൾഷൂട്ടിങ്ങിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

  • കേരളത്തിലെ ഇ-കോർട്ട്‌സ് പദ്ധതിയിലെ പ്രവൃത്തിപരിചയമോ ലിനക്സ് അധിഷ്ഠിത പ്ലാറ്റ്‌ഫോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവർക്ക് മുൻഗണന ലഭിക്കും.

ശമ്പളവും നിയമന കാലാവധിയും

പ്രതിമാസം 24,590 രൂപയാണ് ഏകീകൃത ശമ്പളം. തുടക്കത്തിൽ രണ്ട് വർഷത്തേക്കാണ് കരാർ നിയമനം. പ്രവൃത്തിമികവ്, സ്ഥാപനത്തിന്റെ ആവശ്യകത, ഹൈക്കോടതിയുടെ ഉത്തരവ്, സർക്കാരിന്റെ അനുമതി എന്നിവയുടെ അടിസ്ഥാനത്തിൽ കാലാവധി നീട്ടിയേക്കാം.

എങ്ങനെ അപേക്ഷിക്കാം?

  • കേരള ഹൈക്കോടതിയുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പോർട്ടലായ https://hckrecruitment.keralacourts.in വഴി ഓൺലൈനായി അപേക്ഷിക്കണം.

  • ആദ്യം പോർട്ടലിൽ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കണം.

  • തുടർന്ന് പ്രൊഫൈലിൽ ആവശ്യമായ വിവരങ്ങൾ നൽകുകയും യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ രേഖകൾ, ഫോട്ടോ, ഒപ്പ് തുടങ്ങിയവ നിർദേശിച്ച രീതിയിൽ അപ്‌ലോഡ് ചെയ്യുകയും വേണം.

  • ഡാഷ്ബോർഡിലെ 'Apply Now' വഴി അപേക്ഷ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

Notification issued - System Assistant in the District Judiciary on contract basis (Rec. No. 24/2026). Commencement of online application from 20/11/2026 onwards.

Applications have been invited for contractual appointments to the post of System Assistant in district courts under the Kerala High Court.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശം, നിലപാട് എല്ലായിടത്തും ഒന്ന്: പ്രിയങ്ക ഗാന്ധി

കെഎസ്‌യു നേതാവിനെതിരെ പരാതി കൊടുത്ത സബ് ഇൻസ്‌പെക്ടർക്ക് സ്ഥലമാറ്റം

ചെറിയ ശ്വാസകോശങ്ങൾ, വലിയ അപകടസാധ്യതകൾ: കുട്ടികളിലെ പനി എപ്പോൾ ന്യുമോണിയയായി മാറിയേക്കാം?

ഡോ. എസ് കാര്‍ത്തികേയന്‍ പുതിയ എക്‌സൈസ് കമ്മീഷണര്‍; ജെറോമിക് ജോർജ് വിഴിഞ്ഞം എംഡി

'സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇനി പ്രൊഫഷണൽ അപ്‌ഡേറ്റുകൾ മാത്ര'മെന്ന് ഉണ്ണി മുകുന്ദൻ; 'കമന്റുകൾ മിസ് ചെയ്യു'മെന്ന് ആരാധകരും