JAM 2026  representative image AI
Career

'ജാം- 2026'ന് സെപ്തംബ‍ർ അഞ്ച് മുതൽ അപേക്ഷിക്കാം, പരീക്ഷ 2026 ഫെബ്രുവരി 15 ന്

2026-27 അധ്യയന വർഷത്തിൽ 22 ഐഐടികളിലായി 89 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കായാണ് പരീക്ഷ നടത്തുന്നത്. ഇതിലൂടെ ഐഐടികളിലെ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലായി ഏകദേശം 3000 സീറ്റുകളിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.

സമകാലിക മലയാളം ഡെസ്ക്

ഐ ഐ ടികളിലേക്കുള്ള 2026 -27 അക്കാദമിക് വ‍ർഷത്തിൽ ആരംഭിക്കുന്ന ബിരുദാനന്തരബിരുദ കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്നതിനായുള്ള ജോയി​ന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സിന് ( JAM) സെപ്തംബ‍ർ അഞ്ച് മുതൽ ഒക്ടോബർ 12 വരെ അപേക്ഷിക്കാം. ജാം (JAM) ഓൺലൈൻ ആപ്ലിക്കേഷൻ പ്രോസസ്സിങ് സിസ്റ്റം (JOAPS) വഴി മാത്രമേ JAM 2026-ന് അപേക്ഷിക്കാൻ കഴിയൂ. നിലവിൽ നിശ്ചയിട്ടുള്ളത് അനുസരിച്ച് 2026 ഫെബ്രുവരി 15 നാണ് പരീക്ഷ നടത്തുക. ജനുവരി അഞ്ച് മുതൽ അഡ്മിറ്റ് കാർഡുകൾ ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്ത് പ്രി​ന്റ് എടുക്കാം. മാർച്ച് 20 ന് ഫലം പ്രഖ്യാപിക്കും. പരീക്ഷാർത്ഥികൾക്ക് ഓൺലൈൻ മോക്ക് ടെസ്റ്റിനുള്ള സൗകര്യം ലഭിക്കും.

2026-27 അധ്യയന വർഷത്തിൽ 22 ഐഐടികളിലായി 89 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കായാണ് പരീക്ഷ നടത്തുന്നത്. ഇതിലൂടെ ഐഐടികളിലെ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലായി ഏകദേശം 3000 സീറ്റുകളിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ഭിലായ്, ഭുവനേശ്വർ, ബോംബെ ഡൽഹി,ധാർവാഡ്,ഗാന്ധിനഗർ,ഗുവാഹത്തി,ഹൈദരാബാദ് ഇൻഡോർ,ജമ്മു,ജോധ്പൂർ,കാൺപൂർ,ഖരഗ്പൂർ,റോപാർ,ഐഐടി (ഐഎസ്എം) ധൻബാദ്,ഐഐ ടി (ബി എച്ച് യു ) വാരണാസി എന്നിവിടങ്ങളിലാണ് ഈ പരീക്ഷയിൽ നിന്നും വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

ജാം (JAM) സ്കോർ ഉപയോഗിച്ച് പഠിക്കാവുന്ന കോഴ്സുകൾ

എം.എസ് സി,എം.എസ് സി (ടെക്.),എം എസ് (റിസർച്ച്),എം.എസ് സി. - എം.ടെക്. ഡ്യുവൽ ഡിഗ്രി,ജോയിന്റ് എം.എസ്‌സി. - പിഎച്ച്.ഡി.,എം.എസ് സി - പിഎച്ച്.ഡി. ഡ്യുവൽ ഡിഗ്രി,ഇ​ന്റഗ്രേറ്റഡ്‐ പിഎച്ച്.ഡി (I-PhD)

യോഗ്യത

എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം, പ്രായപരിധിയില്ല. 2026 ൽ യോഗ്യതാ ബിരുദത്തിന്റെ അവസാന പരീക്ഷ പൂർത്തിയാക്കിയവരോ എഴുതാൻ പോകുന്നവരോ ആയവർക്ക് ജാം (JAM) 2026 ൽ അപേക്ഷിക്കാം.

അപേക്ഷിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ

ആദ്യം JOAPS വെബ്സൈറ്റിൽ പേര്, സാധുവായ ഒരു ഇ മെയിൽ വിലാസം, സജീവമായ ഒരു മൊബൈൽ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യണം, പാസ്‌വേഡ് സജ്ജമാക്കണം. രജിസ്ട്രേഷൻ കഴിഞ്ഞാൽ,പരീക്ഷാർത്ഥിയുടെ എൻറോൾമെന്റ് ഐഡിയും ഒ ടി പി (OTP)യും പരീക്ഷാർത്ഥി നൽകിയ ഇ മെയിൽ വിലാസത്തിലേക്കും മൊബൈൽ നമ്പറിലേക്കും ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിന് പാസ്‌വേഡിനൊപ്പം ഈ എൻറോൾമെന്റ് ഐഡി അല്ലെങ്കിൽ ഇ മെയിൽ വിലാസം ഉപയോഗിക്കേണ്ടതുണ്ട്. എൻറോൾമെന്റ് ഐഡിയും പാസ്‌വേഡും സുരക്ഷിതമായും രഹസ്യമായും സൂക്ഷിക്കണം.

JAM Test Schedule

പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കണം

ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റ് (ഒബിസി-എൻസിഎൽ / ഇഡബ്ല്യുഎസ് / എസ്സി / എസ്ടി / പിഡബ്ല്യുഡി) , ജനനത്തീയതി തെളിയിക്കുന്ന രേഖ,മറ്റ് രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യുക.

ഏതെങ്കിലും ഇലക്ട്രോണിക് പേയ്‌മെന്റ് മോഡുകൾ (നെറ്റ് ബാങ്കിങ്, ഡെബിറ്റ്, ക്രെഡിറ്റ് കാ‍ർഡുകൾ, യു പി ഐ) വഴി അപേക്ഷാ ഫീസ് അടയ്ക്കുക.

പൊതുവിഭാ​ഗത്തിൽ ഒരു പരീക്ഷമാത്രം എഴുതുന്നവർ 2,000രൂപയും രണ്ട് പരീക്ഷകൾ എഴുതുന്നവർ 2,700 രൂപയും അടയ്ക്കണം. സ്ത്രീകൾ, പട്ടികജാതി,പട്ടികവ‍ർ​ഗ വിഭാ​ഗം, ഭിന്നശേഷിക്കാർ എന്നിവർ യഥാക്രമം 1,000, 1,350 രൂപ വീതം അടയ്ക്കണം.

അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലഭിച്ച അപേക്ഷകളിൽ, സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായത്, സ്വീകരിച്ചത്, അപേക്ഷയിലെ ന്യൂനതകൾ , തിരുത്തലിനു ശേഷമുള്ള നില, സാധുവായ കാരണങ്ങളാൽ നിരസിക്കപ്പെട്ടത്, ഡൗൺലോഡ് ചെയ്യാൻ തയ്യാറായ അഡ്മിറ്റ് കാർഡ് തുടങ്ങിയ അപേക്ഷാ ഫോമിന്റെ നില പരീക്ഷാർത്ഥികൾ പരിശോധിക്കണം.

JAM 2026-ലെ പരീക്ഷാർത്ഥിയുമായുള്ള എല്ലാ ആശയവിനിമയങ്ങളും ഇ മെയിൽ വിലാസത്തിലേക്ക് അയയ്ക്കുന്നതിനാൽ, പതിവായി ഉപയോഗിക്കുന്ന ഒരു ഇ-മെയിൽ വിലാസം നൽകണം.

പരീക്ഷാർത്ഥി മറ്റൊരാളുടെ ഇ മെയിൽ വിലാസം ഉപയോഗിക്കരുത്, ഒരു ഇ മെയിൽ വിലാസത്തിൽ ഒരു പരീക്ഷാർത്ഥിക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ

അതുപോലെ, പരീക്ഷാർത്ഥികൾ അവരുടെ മൊബൈൽ നമ്പർ നൽകണം, ഇ മെയിൽ കൂടാതെ മിക്ക ആശയവിനിമയങ്ങളും എസ് എം എസ് (SMS) വഴിയും അയക്കാൻ സാധ്യതയുള്ളതിനാൽ പ്രവേശനം പൂർത്തിയാകുന്നതുവരെ അതേ നമ്പർ ഉപയോഗിക്കണം.

അപേക്ഷയുടെ നില അല്ലെങ്കിൽ വിവരങ്ങൾക്കായി ഇടയ്ക്കിടെ വെബ്സൈറ്റ് പരിശോധിക്കണം. രജിസ്റ്റർ ചെയ്ത ഇ.മെയിൽ ഐഡിയിലേക്കും മൊബൈൽ നമ്പറിലേക്കും അയച്ച സന്ദേശങ്ങളും അപേക്ഷക‍ർ പരിശോധിക്കണം.

അപേക്ഷാ ഫോം സ്വയം പൂരിപ്പിക്കണം. മറ്റാരെങ്കിലും അപേക്ഷ പൂരിപ്പിക്കുകയാണെങ്കിൽ, സമർപ്പിച്ച ഡാറ്റ ശരിയാണെന്ന് പരീക്ഷാർത്ഥി ഉറപ്പാക്കണം.

പ്രവേശനത്തിനുള്ള മിനിമം വിദ്യാഭ്യാസ യോഗ്യത (MEQ) കളും യോഗ്യതാ ആവശ്യകതകളും (ER) പരിശോധിക്കേണ്ടത് പ്രവേശനം നൽകുന്ന സ്ഥാപനങ്ങളുടെ മാത്രം പ്രത്യേകാവകാശമാണ്.

വിശദവിവരങ്ങൾക്ക്: https://jam2026.iitb.ac.in/

Candidates can apply for JAM 2026 only through JAM Online Application Processing System (JOAPS) available from September 5, 2025 to October 12, 2025 . Candidates have to first register on JOAPS website. Exam will be held on February 15, 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

ഫാമിലി മാൻ സീസൺ 3 വരുന്നു; എവിടെ, എപ്പോൾ കാണാം

ലീക്കായ യുവതിയുമായുള്ള ചാറ്റ് എഐ അല്ല, എന്റേത് തന്നെ; തെറ്റ് ചെയ്തിട്ടില്ല, കുറ്റബോധമില്ലെന്നും ആര്യന്‍

വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ പിതൃസഹോദരിയും മരിച്ചു

SCROLL FOR NEXT