കേന്ദ്ര സർവകലാശാലയായ ജാമിയ മിലിയ ഇസ്‌ലാമിയയിൽ വിവിധ നോൺ ടീച്ചിങ് തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 35 തസ്തികകളിലായി ആകെ 85 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതകളുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 11.
അസിസ്റ്റന്റ് രജിസ്ട്രാർ - 3
സെക്ഷൻ ഓഫീസർ- 4
അസിസ്റ്റന്റ് -3
അപ്പർ ഡിവിഷൻ ക്ലർക്ക് -10
ഹിന്ദി ടൈപ്പിസ്റ്റ് -2
ഉറുദു ടൈപ്പിസ്റ്റ് -4
അസിസ്റ്റന്റ് ഫിനാൻസ് ഓഫീസർ -2
അക്കൗണ്ടന്റ് -2
ഇലക്ട്രീഷ്യൻ -5
പ്ലംബർ 3
കാർപെന്റർ 5
ബേൽദാർ 6
മേറ്റ് 4
ഫാർമസിസ്റ്റ് 3
ഡ്രസ്സർ 2
മെഡിക്കൽ അറ്റൻഡന്റ് 1
വിഡിയോ എഡിറ്റർ 1
സാനിറ്ററി ഇൻസ്പെക്ടർ 1
തസ്തിക അനുസരിച്ച് പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യതകൾ.
ചില തസ്തികകൾക്ക് പ്രവൃത്തിപരിചയവും ആവശ്യമാണ്. മിക്ക തസ്തികകൾക്കും പ്രായപരിധി 40 വയസ്സാണ്.
എഞ്ചിനീയറിങ്, ഓഡിറ്റ് വിഭാഗങ്ങളിലെ ചില തസ്തികകൾക്ക് 56 വയസ്സിൽ താഴെയാണ് പ്രായപരിധി.
സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.
തസ്തിക അനുസരിച്ച് പ്രതിമാസം 18,000 രൂപ മുതൽ 2,15,900 രൂപ വരെയുള്ള അടിസ്ഥാന ശമ്പള സ്കെയിലുകളുണ്ട്. അനുവദനീയമായ അലവൻസുകളും ലഭിക്കും.
എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, ട്രേഡ് ടെസ്റ്റ്, അഭിമുഖം എന്നിവയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://jmi.ac.in/upload/advertisement/Advt_nt-No-012026-27_2026nov10.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates