Kerala Tourism Department Recruitment 2026 Apply for Guest House Staff Posts. x
Career

ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളിൽ ജോലി നേടാം; പത്താം ക്ലാസ് യോഗ്യത, അവസാന തീയതി ജൂലൈ 10

ഫുഡ് ആൻഡ് ബിവറേജ് സർവീസ് സ്റ്റാഫ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, കുക്ക്, അസിസ്റ്റന്റ് കുക്ക്, റിസപ്ഷനിസ്റ്റ്, കിച്ചൻ മേറ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

വിനോദസഞ്ചാര വകുപ്പിന്റെ കോഴിക്കോട് മേഖല ഓഫീസിന് കീഴിലുള്ള ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഒരു വർഷത്തെ കരാർ/ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ഫുഡ് ആൻഡ് ബിവറേജ് സർവീസ് സ്റ്റാഫ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, കുക്ക്, അസിസ്റ്റന്റ് കുക്ക്, റിസപ്ഷനിസ്റ്റ്, കിച്ചൻ മേറ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 10.

ഒഴിവുള്ള തസ്തികകളും യോഗ്യതകളും:

1. ഫുഡ് & ബിവറേജ് സർവീസ് സ്റ്റാഫ്

  • പ്ലസ് ടു (10+2) വിജയം.

  • ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള 1 വർഷത്തെ F&B സർവീസ് സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ IHM-ൽ നിന്നുള്ള ഡിപ്ലോമ.

  • 2 സ്റ്റാർ അല്ലെങ്കിൽ അതിനു മുകളിലുള്ള ഹോട്ടലുകളിൽ വെയ്റ്റർ/ബട്‌ലർ/ക്യാപ്റ്റൻ ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം.

2. ഹൗസ് കീപ്പിംഗ് സ്റ്റാഫ്

  • SSLC അല്ലെങ്കിൽ തത്തുല്യം.

  • ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ IHM-ൽ നിന്നുള്ള ഡിപ്ലോമ/പി.ജി ഡിപ്ലോമ.

  • 2 സ്റ്റാർ അല്ലെങ്കിൽ അതിനു മുകളിലുള്ള ഹോട്ടലുകളിൽ ഹൗസ് കീപ്പിംഗിൽ 6 മാസത്തെ പ്രവൃത്തിപരിചയം.

3. കുക്ക് (Cook)

  • SSLC അല്ലെങ്കിൽ തത്തുല്യം.

  • ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫുഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ IHM-ൽ നിന്നുള്ള കുക്കറി/ഫുഡ് പ്രൊഡക്ഷൻ 1 വർഷത്തെ ഡിപ്ലോമ.

  • 2 സ്റ്റാർ അല്ലെങ്കിൽ അതിനു മുകളിലുള്ള ഹോട്ടലുകളിൽ കുക്ക്/അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം.

4. അസിസ്റ്റന്റ് കുക്ക് (Assistant Cook)

  • SSLC അല്ലെങ്കിൽ തത്തുല്യം.

  • ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് വിജയം.

  • 2 സ്റ്റാർ അല്ലെങ്കിൽ അതിനു മുകളിലുള്ള ഹോട്ടലുകളിൽ കുക്ക്/അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം.

5. റിസപ്ഷനിസ്റ്റ് (Receptionist)

  • പ്ലസ് ടു (10+2) വിജയം.

  • ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് വിജയം.

  • 2 സ്റ്റാർ അല്ലെങ്കിൽ അതിനു മുകളിലുള്ള ഹോട്ടലുകളിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്/റിസപ്ഷനിസ്റ്റ് ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം.

6. കിച്ചൻ മേറ്റി (Kitchen Mate)

  • SSLC അല്ലെങ്കിൽ തത്തുല്യം.

  • ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള 1 വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.

  • 2 സ്റ്റാർ അല്ലെങ്കിൽ അതിനു മുകളിലുള്ള ഹോട്ടലുകളിൽ കുക്ക്/അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷിക്കേണ്ട വിധം

18 മുതൽ 40 വയസ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

യോഗ്യതയുടെ അടിസ്ഥാനത്തിൽ എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവ നടത്തിയാണ് തെരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസവേതന അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവ് പ്രകാരം ക്ലാസ് IV ജീവനക്കാർക്ക് ലഭിക്കുന്ന വേതനം നൽകും.

അപേക്ഷകൾ The Regional Joint Director, Department of Tourism, Regional Office, Govt. Guest House Compound, Westhill, Kozhikode – 673005 എന്ന വിലാസത്തിൽ അയയ്ക്കണം. വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം.

എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവയ്ക്ക് സ്വന്തം ചെലവിൽ ഹാജരാകണം. നിയമനവുമായി ബന്ധപ്പെട്ട ടൂറിസം വകുപ്പ് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ജൂലൈ 10, വൈകിട്ട് 5 മണി

ഫോൺ: 0495 2373862.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralatourism.org/latestfromkeralatourism/kozhikode-govt-guest-house-contract-staffs.pdf

Kerala Tourism Department Recruitment 2026 Apply for Guest House Staff Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിപക്ഷ ഭിന്നത മുതലെടുക്കാൻ ബിജെപി; വിവാദ ബില്ലുകൾ വീണ്ടും പാർലമെന്റിലേക്ക്

ഇന്ത്യ സഖ്യം വിട്ടു; ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ മൂന്നാം മുന്നണി രൂപീകരിക്കാന്‍ ഡിഎംകെ

വിപണി ഇടിവില്‍ ആശങ്ക ഉണ്ടോ?; എസ്‌ഐപി നിക്ഷേപം സുരക്ഷിതമാക്കാന്‍ ഇതാ വഴികള്‍

ഒലീസെ മാജിക്കിൽ ഫ്രാൻസ്; ജയിച്ചു കയറി ലാ റോജകൾ; നാടകാന്തം ഓറഞ്ച് പട; ജയത്തോടെ വമ്പൻമാർ ലോകകപ്പിന്

നിപ പോലെ വ്യാപിക്കാൻ സാധ്യത, ഷി​ഗെല്ലക്കെതിരെ വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ

SCROLL FOR NEXT