കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (KSCSTE) ഇൻഫർമേഷൻ സിസ്റ്റംസ് ഡിവിഷനിൽ പ്രോജക്ട് ഫെല്ലോ തസ്തികയിൽ നിയമനം നടത്തുന്നു. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലൂടെ ആണ് നിയമനം. തിരുവനന്തപുരം പട്ടത്തെ ശാസ്ത്രഭവനിൽ ജൂലൈ 21 രാവിലെ 11 മണിക്ക് ആണ് അഭിമുഖം നടക്കുന്നത്. പ്രാരംഭ നിയമന കാലാവധി ഒരു വർഷമാണ്.
യോഗ്യത: MCA അല്ലെങ്കിൽ B.Tech (കംപ്യുട്ടർ സയൻസ്/ഐടി) ബിരുദം. ഐടി/ഇൻഫർമേഷൻ സിസ്റ്റംസ് മേഖലയിൽ സ്പെഷ്യലൈസേഷനോടൊപ്പം പ്രോഗ്രാമിംഗ് പരിചയവും ഉണ്ടായിരിക്കണം.
പ്രവൃത്തിപരിചയം: Core PHP, കൂടാതെ Laravel, CodeIgniter തുടങ്ങിയ പ്രമുഖ ഫ്രെയിംവർക്കുകളിൽ വെബ് ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിൽ 2 വർഷത്തെ പരിചയം.
ഡാറ്റാബേസ്: PostgreSQL, MySQL എന്നിവയിലുള്ള പരിചയം.
മറ്റ് അറിവുകൾ: Ubuntu ഇൻസ്റ്റാളേഷൻ, റിമോട്ട് സെർവർ ക്രമീകരണം, പബ്ലിക് ക്ലൗഡ് (AWS, Azure, Gcloud) എന്നിവയിലെ അടിസ്ഥാന അറിവ്.
അധിക യോഗ്യത: Joomla, WordPress, Drupal തുടങ്ങിയ CMS ഇൻസ്റ്റാൾ ചെയ്യാനും കോൺഫിഗർ ചെയ്യാനുമുള്ള പരിചയം മുൻഗണന നൽകുന്ന ഘടകമാണ്.
ശമ്പളം: പ്രതിമാസം 36,000 രൂപ
പ്രായപരിധി: 2026 ജൂലൈ 1-നു 36 വയസ് കവിയരുത്. SC/ST/OBC വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.
ഇന്റർവ്യൂ വിവരങ്ങൾ
തീയതി: 21/07/2026
സമയം: രാവിലെ 11:00 മണിക്ക് (ഉദ്യോഗാർത്ഥികൾ രാവിലെ 10:30-ന് മുൻപായി റിപ്പോർട്ട് ചെയ്യണം. 10:30-ന് ശേഷം വരുന്നവരെ പങ്കെടുപ്പിക്കുന്നതല്ല).
സ്ഥലം: KSCSTE, ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://kscste.kerala.gov.in/storage/2026/07/KSCSTE_PF_ISDAdvt_Jul26.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates