കേന്ദ്ര ഖനന മന്ത്രാലയത്തിന് കീഴിലുള്ള മിനറൽ എക്സ്പ്ലോറേഷൻ ആൻഡ് കൺസൾട്ടൻസി ലിമിറ്റഡ് (MECL) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 122 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അക്കൗണ്ടന്റ്, ടെക്നീഷ്യൻ, അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, മെക്കാനിക്, ജൂനിയർ ഡ്രൈവർ തുടങ്ങിയ തസ്തികകളിലാണ് അവസരം. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 11.
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അക്കൗണ്ടന്റ് – 6
ടെക്നീഷ്യൻ (സർവേ) – 12
ടെക്നീഷ്യൻ (സാംപ്ലിങ്) – 7
ടെക്നീഷ്യൻ (ലബോറട്ടറി) – 2
അസിസ്റ്റന്റ് (മെറ്റീരിയൽസ്) – 16
അസിസ്റ്റന്റ് (അക്കൗണ്ട്സ്) – 10
സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്) – 4
അസിസ്റ്റന്റ് (ഹിന്ദി) – 1
ഇലക്ട്രീഷ്യൻ – 7
മെഷിനിസ്റ്റ് – 2
ടെക്നീഷ്യൻ (ഡ്രില്ലിങ്) – 12
മെക്കാനിക് – 1
മെക്കാനിക്-കം-ഓപ്പറേറ്റർ (ഡ്രില്ലിങ്) – 30
ജൂനിയർ ഡ്രൈവർ – 6
അസിസ്റ്റന്റ് (ഐ.ടി) – 3
അസിസ്റ്റന്റ് (എച്ച്.ആർ) – 3
അക്കൗണ്ടന്റ്: ബിരുദവും സി.എ/ഐ.സി.ഡബ്ല്യു.എ ഇന്റർമീഡിയറ്റ് യോഗ്യതയും വേണം.
ടെക്നീഷ്യൻ (സർവേ): സർവേ ട്രേഡിൽ ഐ.ടി.ഐ അല്ലെങ്കിൽ സർവേയിൽ ഡിപ്ലോമ.
ടെക്നീഷ്യൻ (സാംപ്ലിങ്): ബി.എസ്.സി.
ടെക്നീഷ്യൻ (ലബോറട്ടറി): കെമിസ്ട്രി, ഫിസിക്സ് അല്ലെങ്കിൽ ജിയോളജിയിൽ ബി.എസ്.സി.
അസിസ്റ്റന്റ് (മെറ്റീരിയൽസ്): ഗണിതം ഉൾപ്പെടുന്ന ബിരുദം അല്ലെങ്കിൽ ബി.കോം.
അസിസ്റ്റന്റ് (അക്കൗണ്ട്സ്): ബി.കോം.
സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്): ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഇംഗ്ലീഷിൽ മിനിറ്റിൽ 80 വാക്ക് വേഗതയിലുള്ള ഷോർട്ട്ഹാൻഡ് സർട്ടിഫിക്കറ്റും.
അസിസ്റ്റന്റ് (ഹിന്ദി): ഹിന്ദിയും ഇംഗ്ലീഷും വിഷയങ്ങളായി പഠിച്ച ബിരുദം, അല്ലെങ്കിൽ ഇംഗ്ലീഷിൽ ബിരുദത്തോടൊപ്പം അഡ്വാൻസ്ഡ് ഹിന്ദി യോഗ്യത.
ഇലക്ട്രീഷ്യൻ: ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി.ഐ അല്ലെങ്കിൽ ഇലക്ട്രിക്കൽ ഡിപ്ലോമയും സാധുവായ വയർമാൻ സർട്ടിഫിക്കറ്റും.
മെഷിനിസ്റ്റ്: ടർണർ, മെഷിനിസ്റ്റ്, ഗ്രൈൻഡർ, മില്ലർ ട്രേഡുകളിൽ ഐ.ടി.ഐ അല്ലെങ്കിൽ ബന്ധപ്പെട്ട എഞ്ചിനീയറിങ് ഡിപ്ലോമ.
ടെക്നീഷ്യൻ (ഡ്രില്ലിങ്): മെക്കാനിക്, ഡീസൽ മെക്കാനിക്, മോട്ടോർ മെക്കാനിക്, ഫിറ്റർ തുടങ്ങിയ ട്രേഡുകളിൽ ഐ.ടി.ഐ അല്ലെങ്കിൽ ഡ്രില്ലിങ്/മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമയും സാധുവായ എച്ച്.എം.വി ലൈസൻസും.
മെക്കാനിക്: ഡീസൽ മെക്കാനിക്, മോട്ടോർ മെക്കാനിക്, ഫിറ്റർ എന്നിവയിൽ ഐ.ടി.ഐ അല്ലെങ്കിൽ മെക്കാനിക്കൽ/ഓട്ടോമൊബൈൽ/പ്രൊഡക്ഷൻ എഞ്ചിനീയറിങ് ഡിപ്ലോമയും സാധുവായ എച്ച്.എം.വി ലൈസൻസും.
മെക്കാനിക്-കം-ഓപ്പറേറ്റർ (ഡ്രില്ലിങ്): ബന്ധപ്പെട്ട മെക്കാനിക്/ഡീസൽ മെക്കാനിക്/മോട്ടോർ മെക്കാനിക്/ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ അല്ലെങ്കിൽ മെക്കാനിക്കൽ/ഓട്ടോമൊബൈൽ/ഡ്രില്ലിങ് എഞ്ചിനീയറിങ് ഡിപ്ലോമ.
ജൂനിയർ ഡ്രൈവർ: പത്താം ക്ലാസ് വിജയവും സാധുവായ എൽ.എം.വി, എച്ച്.എം.വി ഡ്രൈവിങ് ലൈസൻസും.
അസിസ്റ്റന്റ് (ഐ.ടി): ബി.സി.എ, ബി.സി.എസ്, ബി.സി.സി.എ, കമ്പ്യൂട്ടർ സയൻസ്/ഐ.ടി/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ ബി.എസ്.സി തുടങ്ങിയ യോഗ്യതകൾ. ബിരുദത്തോടൊപ്പം ഐ.ടി/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ ഒരു വർഷത്തെ ഡിപ്ലോമ/പി.ജി ഡിപ്ലോമയും പരിഗണിക്കും.
അസിസ്റ്റന്റ് (എച്ച്.ആർ): ബി.എ, ബി.കോം, ബി.എസ്.സി, ബി.ബി.എ, ബി.ബി.എം, ബി.എസ്.ഡബ്ല്യു തുടങ്ങിയ ബിരുദങ്ങൾ.
2026 സെപ്റ്റംബർ 1 ആണ് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ കണക്കാക്കുന്നതിനുള്ള കട്ട്-ഓഫ് തീയതി. എല്ലാ തസ്തികകൾക്കും പരമാവധി പ്രായപരിധി 30 വയസാണ്. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.
അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://mecl.co.in/writereaddata/meclpdf/Final_Advt_03R26.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates