NCRTC Recruitment 2026 90 Vacancies for Supervisor and Junior Maintainer Posts Apply by October 9. @gujarat_plus_
Career

നമോ ഭാരത് ബുള്ളറ്റ് ട്രെയിൻ സർവീസിൽ ജോലി നേടാം; ITI,എഞ്ചിനീയറിങ്, ബിരുദം യോഗ്യത, 90 ഒഴിവുകൾ

സൂപ്പർവൈസർ,ജൂനിയർ മെയിന്റൈനെർ തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 9.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ (NCRTC) 90 ഒഴിവുകൾ. നമോ ഭാരത് മിനി ബുള്ളറ്റ് ട്രെയിൻ സർവിസുമായി ബന്ധപ്പെട്ടാണ് നിയമനം. ഐ.ടി.ഐ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സൂപ്പർവൈസർ,ജൂനിയർ മെയിന്റൈനെർ തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 9.

വിദ്യാഭ്യാസ യോഗ്യതയും ഒഴിവുകളും

ഐ.ടി.ഐ

  • ജൂനിയർ മെയിന്റനർ ഇലക്ട്രിക്കൽ – 10 ഒഴിവ്

  • ജൂനിയർ മെയിന്റനർ ഫിറ്റർ – 11 ഒഴിവ്

  • ജൂനിയർ മെയിന്റനർ RAC – 5 ഒഴിവ് –

  • ജൂനിയർ മെയിന്റനർ ഇലക്ട്രോണിക്സ് – 2 ഒഴിവ്

എഞ്ചിനീയറിങ് ബിരുദം/ ഡിപ്ലോമ

സൂപ്പർവൈസർ-I

  • ഓപ്പറേഷൻസ് – 2 ഒഴിവ്

  • ഇലക്ട്രോണിക്സ് – 18 ഒഴിവ്

  • ഇലക്ട്രിക്കൽ – 14 ഒഴിവ്

  • മെക്കാനിക്കൽ – 3 ഒഴിവ്

  • സിവിൽ – 6 ഒഴിവ്

  • ഐടി – 5 ഒഴിവ്

  • ഐടി ഫുൾ സ്റ്റാക്ക് ഡെവലപ്പർ – 1 ഒഴിവ്

  • ഐടി ഫുൾ സ്റ്റാക്ക് ഡെവലപ്പർ ITMS – 1 ഒഴിവ്

  • ഐടി AFC & NCMC ITMS – 1 ഒഴിവ്

ഹോസ്പിറ്റാലിറ്റി / മാസ് കമ്മ്യൂണിക്കേഷൻ

സൂപ്പർവൈസർ-I

  • കോർപ്പറേറ്റ് ഹോസ്പിറ്റാലിറ്റി – 1 ഒഴിവ്

  • കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് – 1 ഒഴിവ്

പ്രായപരിധി

2026 സെപ്റ്റംബർ 10ന് പരമാവധി 28 വയസാണ് പ്രായപരിധി. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും(CBT) മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. സി.ബി.ടിയിൽ 100 ചോദ്യങ്ങളുണ്ടാകും. പരീക്ഷയുടെ ദൈർഘ്യം 90 മിനിറ്റാണ്. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കില്ല.

അപേക്ഷിക്കേണ്ട വിധം

NCRTCയുടെ ഔദ്യോഗിക വെബ്സൈറ്റ് www.ncrtc.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://ncrtc.in/elementor-39298/

NCRTC Recruitment 2026 90 Vacancies for Supervisor and Junior Maintainer Posts Apply by October 9.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി ഡയറിയില്‍ വി ഡി സതീശന്റേയും പേര്; രേഖ പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്

സ്റ്റിയറിങ്ങിൽനിന്ന് കൈവിട്ടാൽ നിമിഷങ്ങൾക്കകം അലർട്ട്; ഡ്രൈവറുടെ ഉറക്കം കെടുത്താൻ പാലക്കാട് ഐഐടിയുടെ 'മാജിക് ടച്ച്'!

ഒറ്റയടിക്ക് 1120 രൂപ ഇടിഞ്ഞു; സ്വര്‍ണവില 1,12,000ല്‍ താഴെ

ക്ഷേത്ര കവർച്ചക്കേസ്: 13 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ; പൂട്ടിട്ടത് ഫേസ്ബുക്ക് അക്കൗണ്ട് പിന്തുടർന്ന്

ചിരകിയ തേങ്ങ ഫ്രിഡ്ജിലോ ഫ്രീസറിലോ? ശരിയായി സൂക്ഷിക്കേണ്ട രീതി