SAMEER Recruitment 2025 Apply Online for 36 Scientific and Technical Assistant Posts SAMEER
Career

കേന്ദ്ര സർക്കാർ ഗവേഷണ സ്ഥാപനത്തിൽ ജോലി നേടാം

സയന്റിഫിക് ഓഫീസർ, സയന്റിഫിക് അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികയിലാണ് നിയമനം നടത്തുന്നത്. മുംബൈ, ചെന്നൈ, കൊൽക്കത്ത, ഗുവാഹത്തി, വിശാഖപട്ടണം എന്നിവിടങ്ങളിലായി അകെ 36 ഒഴിവുകൾ ആണ് ഉള്ളത്.

സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ സൊസൈറ്റി ഫോർ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ആൻഡ് റിസർച്ചിൽ (SAMMER) ജോലി നേടാൻ അവസരം. ഐടിഐ, ഡിപ്ലോമ, ബിഎസ്‌സി എന്നി യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. നിയമനം ലഭിക്കുന്നവർക്ക് 19,900 മുതൽ 44,900 വരെയാണ് ശമ്പളം ലഭിക്കും.

സയന്റിഫിക് ഓഫീസർ, സയന്റിഫിക് അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികയിലാണ് നിയമനം നടത്തുന്നത്. മുംബൈ, ചെന്നൈ, കൊൽക്കത്ത, ഗുവാഹത്തി, വിശാഖപട്ടണം എന്നിവിടങ്ങളിലായി അകെ 36 ഒഴിവുകൾ ആണ് ഉള്ളത്. അപേക്ഷകൾ ഒക്ടോബർ ഒന്ന് മുതൽ നൽകാം. അവസാന തീയതി ഒക്ടോബർ 31.

വിദ്യാഭ്യാസ യോഗ്യത

ടെക്നിക്കൽ അസിസ്റ്റന്റ്

  • എസ്‌ എസ്‌ സി (പത്താം ക്ലാസ്) അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം.

  • ടർണർ, ഫിറ്റർ, മെഷീനിസ്റ്റ്, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ തുടങ്ങിയ പ്രസക്തമായ ട്രേഡുകളിൽ മുഴുവൻ സമയ ഐടിഐ സർട്ടിഫിക്കറ്റ് (2 വർഷം) ഉണ്ടായിരിക്കണം.

  • നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻ‌ടി‌സി)യും നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് (എൻ‌എസി)യും ഉണ്ടായിരിക്കണം.

സയന്റിഫിക് അസിസ്റ്റന്റ്

  • ഇലക്ട്രോണിക്സ് അല്ലെങ്കിൽ കമ്മ്യൂണിക്കേഷനിൽ മുഴുവൻ സമയ ഡിപ്ലോമ ഉണ്ടായിരിക്കണം.

  • അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഫിസിക്സ്, കെമിസ്ട്രി അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ ബി.എസ്‌സി ബിരുദം.

സയന്റിഫിക് ഓഫീസർ

  • ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ അല്ലെങ്കിൽ കമ്മ്യൂണിക്കേഷനിൽ മുഴുവൻ സമയ ഡിപ്ലോമ ഉണ്ടായിരിക്കണം.

  • അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഫിസിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ ബി.എസ്‌സി ബിരുദം.

തെരഞ്ഞെടുപ്പ് പ്രക്രിയ

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT)

ആദ്യ ഘട്ടം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) ആയിരിക്കും.പരീക്ഷാ പാറ്റേൺ, വിഷയങ്ങൾ, മാർക്കിംഗ് സ്കീം എന്നിവ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കും.

സ്കിൽ ടെസ്റ്റ് / ട്രേഡ് ടെസ്റ്റ്

എഴുത്തുപരീക്ഷ വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ സ്കിൽ ടെസ്റ്റ് അല്ലെങ്കിൽ ട്രേഡ് ടെസ്റ്റിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഓരോ ഒഴിവിലേക്കും, കുറഞ്ഞത് 10 ഉദ്യോഗാർത്ഥികളെയെങ്കിലും ഈ ഘട്ടത്തിലേക്ക് വിളിക്കും (1:10 അനുപാതം).

എഴുത്തുപരീക്ഷയിലെയും സ്കിൽ ടെസ്റ്റിലെയും പ്രകടനത്തെ അടിസ്ഥാനമാക്കി അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും, യഥാക്രമം 60:40 വെയിറ്റേജ്.

അപേക്ഷ ഫീസ്, പ്രവൃത്തിപരിചയം,പ്രായപരിധി തുടങ്ങിയ വിവരങ്ങൾക്കായി https://sameer.gov.in/recruitment സന്ദർശിക്കുക.

Job alert: SAMEER Recruitment 2025 Apply Online for 36 Scientific and Technical Assistant Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

ബാറിൽ യുവാവിന്റെ പരാക്രമം; 2 ജീവനക്കാരെ കുത്തി, 40 ലിറ്റർ മദ്യം നശിപ്പിച്ചു

ലൈംഗിക പീഡന കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍

യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ റീഫണ്ടായി നല്‍കിയത് 610 കോടി; വിമാന പ്രതിസന്ധി അതിവേഗം പരിഹരിക്കുന്നതായി കേന്ദ്രം

SCROLL FOR NEXT