Study in Canada for Free,Mitacs Globalink Research Internship 2027 Opens for Indian Students. 
Career

എഞ്ചിനീയറിങ് വിദ്യാർഥികൾക്ക് സൗജന്യമായി കാനഡയിലേക്ക് പറക്കാം, റിസർച്ച് ഇന്റേൺഷിപ്പിന് അവസരം

യാത്രാച്ചെലവും താമസവുമടക്കം എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന 'Mitacs Globalink Research Internship 2027' പ്രോഗ്രാമിനെക്കുറിച്ചു അറിയാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കാനഡയിലെ പ്രമുഖ സർവ്വകലാശാലകളിൽ സൗജന്യമായി റിസർച്ച് ഇന്റേൺഷിപ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ഇതാ ഒരു സുവർണ്ണാവസരം. മിറ്റാക്സ് ഗ്ലോബലിങ്ക് റിസർച്ച് ഇന്റേൺഷിപ്പ് (Mitacs GRI 2027) പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

എഞ്ചിനീയറിങ്/ടെക്നോളജി പഠിക്കുന്ന വിദ്യാർഥികൾക്ക് കാനഡയിൽ പോയി സൗജന്യമായി പല ഗവേഷണങ്ങളുടെ ഭാഗമാകാനും മിറ്റാക്സ് വഴി അവസരം ലഭിക്കും. യാത്രാച്ചെലവും താമസവുമടക്കം എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന 'Mitacs Globalink Research Internship 2027' പ്രോഗ്രാമിനെക്കുറിച്ചു അറിയാം.

പ്രധാന നിബന്ധനകൾ

  • നിങ്ങളുടെ കോളജ് എ.ഐ.സി.ടി.ഇ (AICTE) അംഗീകരിച്ച മിറ്റാക്സ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനം ആയിരിക്കണം

  • പഠിക്കുന്ന കോഴ്സുകൾ ഫുൾ ടൈം എഞ്ചിനീയറിങ് (B.E) അല്ലെങ്കിൽ ടെക്നോളജി (B.Tech) വിദ്യാർഥികൾ ആയിരിക്കണം. ഇതിൽ ഇന്റഗ്രേറ്റഡ് കോഴ്സുകളും ഉൾപ്പെടും.

  • ബി.ടെക് / ബി.ഇ (B.Tech / B.E) കോഴ്സിന്റെ രണ്ടാം വർഷത്തിലോ മൂന്നാം വർഷത്തിലോ പഠിക്കുന്ന വിദ്യാർഥികൾക്കായിരിക്കണം.

  • കാനഡയിൽ ഇന്റേൺഷിപ്പ് ആരംഭിക്കുന്ന സമയത്ത് നിങ്ങളുടെ കോഴ്സ് പൂർത്തിയാകാൻ ഇനിയും 1 മുതൽ 3 വരെ സെമസ്റ്ററുകൾ ബാക്കി ഉണ്ടായിരിക്കണം.

  • അതായത്, നിലവിൽ അവസാന വർഷം പഠിക്കുന്നവർക്കോ അല്ലെങ്കിൽ കോഴ്സ് കഴിഞ്ഞിറങ്ങിയവർക്കോ ഇതിലേക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല.

  • മാർക്ക്: നിലവിലുള്ള സെമസ്റ്ററുകൾ വരെ മൊത്തത്തിൽ 70% മാർക്ക് അല്ലെങ്കിൽ അതിന് തുല്യമായ CGPA ഉണ്ടായിരിക്കണം.

  • IELTS/TOEFL തുടങ്ങിയ ഔദ്യോഗിക ഇംഗ്ലീഷ് ഭാഷാ പരീക്ഷകൾ ആവശ്യമില്ല. എന്നാൽ ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയണം.

റിസർച്ച് ഇന്റേൺഷിപ്പിന് എങ്ങനെ ആപേക്ഷിക്കാം ?

മിറ്റാക്സ് ഗ്ലോബലിങ്ക് ഇന്റേൺഷിപ്പിന് ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. നിലവിൽ ബി.ടെക് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾ താഴെ പറയുന്ന 4 ഘട്ടങ്ങളിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

1.ആവശ്യമായ രേഖകൾ

  • ഇതുവരെയുള്ള എല്ലാ സെമസ്റ്ററുകളിലെയും മാർക്ക് ലിസ്റ്റ്. ഇത് നിർബന്ധമായും ഇംഗ്ലീഷിൽ ആയിരിക്കണം.

  • നിങ്ങളുടെ അക്കാദമിക് നേട്ടങ്ങൾ, പങ്കെടുത്ത പ്രോജക്റ്റുകൾ, സ്കില്ലുകൾ എന്നിവ വ്യക്തമാക്കുന്ന പ്രൊഫഷണൽ സിവി.

  • നിങ്ങളുടെ കോളജിലെ ഒരു പ്രൊഫസറിൽ നിന്നും ഒരു റെക്കമെൻഡേഷൻ ലെറ്റർ.

  • നിലവിൽ സാധുതയുള്ള ഇന്ത്യൻ പാസ്‌പോർട്ടിന്റെ കോപ്പി.

2. മിറ്റാക്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുക

  1. മിറ്റാക്സിന്റെ ഔദ്യോഗിക അപേക്ഷാ പോർട്ടൽ സന്ദർശിക്കുക: Mitacs Globalink Student Platform

  2. അവിടെ "Register as a Student" എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് നിങ്ങളുടെ പേര്, ഇമെയിൽ ഐഡി എന്നിവ നൽകി ഒരു അക്കൗണ്ട് ആരംഭിക്കുക.

  3. നിങ്ങളുടെ ഇമെയിലിലേക്ക് വരുന്ന ലിങ്ക് വഴി ലോഗിൻ ചെയ്ത് പ്രൊഫൈൽ പൂർത്തിയാക്കുക. ഇതിൽ നിങ്ങളുടെ കോളജിന്റെ പേര് , നിലവിലെ CGPA/മാർക്ക് ശതമാനം എന്നിവ കൃത്യമായി രേഖപ്പെടുത്തണം.

3. പ്രോജക്റ്റുകൾ തെരഞ്ഞെടുക്കുക

  1. പോർട്ടലിൽ ലോഗിൻ ചെയ്താൽ കാനഡയിലെ വിവിധ സർവ്വകലാശാലകളിലെ നൂറുകണക്കിന് റിസർച്ച് പ്രോജക്റ്റുകൾ കാണാം.

  2. നിങ്ങളുടെ എഞ്ചിനീയറിങ് ബ്രാഞ്ചിനും താല്പര്യങ്ങൾക്കും അനുയോജ്യമായ കുറഞ്ഞത് 3 പ്രോജക്റ്റുകൾ മുതൽ പരമാവധി 10 പ്രോജക്റ്റുകൾ വരെ തെരഞ്ഞെടുക്കുക.

  3. നിങ്ങൾ തെരഞ്ഞെടുക്കുന്ന പ്രോജക്റ്റുകൾ കാനഡയിലെ കുറഞ്ഞത് 3 വ്യത്യസ്ത പ്രവിശ്യകളിൽ (Provinces) ഉള്ള സർവ്വകലാശാലകളിൽ നിന്നായിരിക്കണം

4. അപേക്ഷ സമർപ്പിക്കുക

  1. നിങ്ങൾ തെരഞ്ഞെടുത്ത പ്രോജക്റ്റുകൾക്ക് മുൻഗണനാ ക്രമം (Rank 1, Rank 2 എന്നിങ്ങനെ) നൽകുക.

  2. മുകളിൽ പറഞ്ഞ രേഖകളെല്ലാം (Transcript, CV, LOR) കൃത്യമായി അപ്‌ലോഡ് ചെയ്യുക.

  3. വിവരങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം അപേക്ഷ സബ്മിറ്റ് ചെയ്യുക. ഇതിനായി യാതൊരുവിധ അപേക്ഷാ ഫീസും നൽകേണ്ടതില്ല.

  4. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 16

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ ഫോം പൂരിപ്പിക്കുമ്പോൾ എന്തെങ്കിലും സംശയങ്ങൾ ഉണ്ടായാൽ സഹായത്തിനായി helpdesk@mitacs.ca എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

Study in Canada for Free,Mitacs Globalink Research Internship 2027 Opens for Indian Students.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യസഭയിലേക്ക് മൂന്ന് ഒഴിവുകള്‍ വരുന്നു; സിപിഎമ്മിന് വിജയിക്കാന്‍ ബിജെപി സഹായം അനിവാര്യം

മികച്ച റിട്ടേണ്‍ പ്ലസ് സുരക്ഷിതത്വം; വനിതകള്‍ക്കായി ഇതാ ഏഴ് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍

കോളജ് വിദ്യാർഥിനിയോട് മോശമായി പെരുമാറി, ഭീഷണിപ്പെടുത്തി; റിട്ടയേർഡ് പൊലീസുകാരനെതിരെ കേസ്

'മഞ്ഞളിനെ കുറിച്ച് വേവലാതി വേണ്ട, ആധുനിക പഠനങ്ങൾ നടക്കട്ടെ'; വൈറലായി ഡോക്ടറുടെ കുറിപ്പ്

'ഇവന്‍ എന്ത് ഫൈറ്റ് ചെയ്യാനാണ്?'; എന്നിലാര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല; 'ആര്‍ഡിഎക്‌സി'നെക്കുറിച്ച് നീരജ് മാധവ്