ഐ.എസ്.ആർ.ഒയുടെ കിഴിലുള്ള സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട (SDSC SHAR) സെന്ററിലേക്ക് വിവിധ വിഭാഗങ്ങളിലായി അപ്രന്റീസ് പരിശീലനത്തിന് അവസരം. ആകെ 400 ഒഴിവുകൾ ആണ് ഉള്ളത്. പ്ലസ് ടു, ബിരുദം, എഞ്ചിനീയറിങ് യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 26.
1. എഞ്ചിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റീസ്
ഒഴിവുകൾ: 50
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽനിന്ന് ബി.ഇ./ബി.ടെക് ഒന്നാം ക്ലാസിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് അല്ലെങ്കിൽ 6.32 CGPA.
സ്റ്റൈപ്പൻഡ്: പ്രതിമാസം 12,300 രൂപ.
വിഭാഗങ്ങൾ: മെക്കാനിക്കൽ/എയ്റോസ്പേസ്/പ്രൊഡക്ഷൻ/ഇൻഡസ്ട്രിയൽ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ , കംപ്യുട്ടർ സയൻസ്, സിവിൽ, കെമിക്കൽ .
2. നോൺ - എഞ്ചിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റീസ്
ഒഴിവുകൾ: 60
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ബി.എസ്‌സി (മാത്തമാറ്റിക്സ്/ഫിസിക്സ്/കെമിസ്ട്രി/ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്), ബി.കോം അല്ലെങ്കിൽ ബി.എ. ഒന്നാം ക്ലാസിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് അല്ലെങ്കിൽ 6.32 CGPA.
സ്റ്റൈപ്പൻഡ്: പ്രതിമാസം 12,300 രൂപ.
വിഭാഗങ്ങൾ: സയൻസ് (20), കൊമേഴ്‌സ് (25), ആർട്സ് (15).
3. ടെക്നീഷ്യൻ അപ്രന്റീസ് (ഡിപ്ലോമ)
ഒഴിവുകൾ: 35
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സ്ഥാപനത്തിൽനിന്ന് മൂന്ന് വർഷത്തെ ഡിപ്ലോമ, ഒന്നാം ക്ലാസിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് അല്ലെങ്കിൽ 6.32 CGPA.
സ്റ്റൈപ്പൻഡ്: പ്രതിമാസം 10,900 രൂപ.
വിഭാഗങ്ങൾ: മെക്കാനിക്കൽ/എയ്റോസ്പേസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യുട്ടർ സയൻസ്, സിവിൽ, കെമിക്കൽ, ഓട്ടോമൊബൈൽ, ഫോട്ടോഗ്രഫി .
4. ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ ആൻഡ് കംപ്യുട്ടർ പ്രാക്ടീസ് (DCCP)
ഒഴിവുകൾ: 60
സ്റ്റൈപ്പൻഡ്: പ്രതിമാസം 12,300 രൂപ.
5. ട്രേഡ് അപ്രന്റീസ്
ഒഴിവുകൾ: 180
യോഗ്യത: പത്താം ക്ലാസ്/എസ്.എസ്.എൽ.സി വിജയവും ബന്ധപ്പെട്ട ട്രേഡിൽ NCVT അംഗീകൃത ഐടിഐ/ദേശീയ ട്രേഡ് സർട്ടിഫിക്കറ്റും.
സ്റ്റൈപ്പൻഡ്: പ്രതിമാസം 9,600 രൂപ.
ട്രേഡുകൾ: ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, കെമിക്കൽ , റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, പ്ലംബർ/POCM , ഡീസൽ മെക്കാനിക് , മെഷിനിസ്റ്റ് , ടർണർ , വെൽഡർ, ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ , മോട്ടോർ മെക്കാനിക്.
6. വൊക്കേഷണൽ അപ്രന്റീസ്
ഒഴിവുകൾ: 15
യോഗ്യത: സ്കൂൾ വിദ്യാഭ്യാസത്തിന്റെ സെക്കൻഡറി ഘട്ടം പൂർത്തിയാക്കിയശേഷം രണ്ട് വർഷത്തെ പഠനമുള്ള, AICTE അംഗീകരിച്ച ബന്ധപ്പെട്ട വൊക്കേഷണൽ കോഴ്‌സിന്റെ സർട്ടിഫിക്കറ്റ്.
സ്റ്റൈപ്പൻഡ്: പ്രതിമാസം 9,600 രൂപ.
വിഭാഗങ്ങൾ: മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ (7), മെഡിക്കൽ ലാബ് ടെക്നീഷ്യൻ (4), കൺസ്ട്രക്ഷൻ എൻജിനീയറിങ് ടെക്നോളജി (4).
അപേക്ഷകർ ആദ്യം നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് സ്കീം (NATS) പോർട്ടലിലോ നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രമോഷൻ സ്കീം പോർട്ടലിലോ രജിസ്റ്റർ ചെയ്യണം.
തുടർന്ന് UMANG പോർട്ടലിൽ പ്രവേശിച്ച് SDSC SHAR Apprenticeship എന്ന് തിരഞ്ഞ് അപേക്ഷിക്കണം.
അപേക്ഷയ്ക്കായി വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, സർക്കാർ അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ, ഫോട്ടോ, ഒപ്പ് എന്നിവ ആവശ്യമായ ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യണം.
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ JPG/JPEG/PNG ഫോർമാറ്റിലായിരിക്കണം; ഓരോ ഫയലും 1 MB-ൽ കൂടരുത്.
അപേക്ഷിക്കുന്നവരുടെ ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും DBT സൗകര്യം സജീവമാണെന്നും ഉറപ്പാക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://apps.shar.gov.in/sdscshar/apprentice/Apprenticeship2026.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates