പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 395 ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ ബാങ്കിംഗ് ഓഫീസർമാർ, സ്പെഷ്യലിസ്റ്റ് ഓഫീസർമാർ, ഡൊമെയ്ൻ എക്സ്പർട്ടുകൾ എന്നീ ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം മുതൽ എം.ഇ./എം.ടെക്., എം.സി.എ, സി.എം.എ., സി.എസ്, നിയമ ബിരുദം (LLB), ബി.ആർക്ക് തുടങ്ങിയ യോഗ്യതയുള്ളവർക്കാണ് അവസരം. പ്രവൃത്തിപരിചയവും ആവശ്യമാണ്. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 ആണ്.
മാനേജർ (MMGS-II): 163 ഒഴിവുകൾ
സീനിയർ മാനേജർ (MMGS-III): 153 ഒഴിവുകൾ
ചീഫ് മാനേജർ (SMGS-IV): 52 ഒഴിവുകൾ
അസിസ്റ്റന്റ് ജനറൽ മാനേജർ (SMGS-V): 20 ഒഴിവുകൾ
ഡെപ്യൂട്ടി ജനറൽ മാനേജർ (TEGS-VI): 7 ഒഴിവുകൾ
തസ്തിക അനുസരിച്ച് യോഗ്യത വ്യത്യാസപ്പെടും. പ്രധാന യോഗ്യതകൾ:
ഏതെങ്കിലും വിഷയത്തിൽ ബിരുദം
ബി.ഇ./ബി.ടെക്.
എം.സി.എ., എം.ടെക്., എം.എസ്.സി.
എം.ബി.എ./പി.ജി.ഡി.എം.
ചാർട്ടേഡ് അക്കൗണ്ടന്റ് (CA)
സി.എം.എ., സി.എസ്., സി.എഫ്.എ.
നിയമ ബിരുദം (LLB)
ആർക്കിടെക്ചർ, സിവിൽ, ഇലക്ട്രിക്കൽ, ഫയർ എഞ്ചിനീയറിങ് തുടങ്ങിയ പ്രൊഫഷണൽ യോഗ്യതകൾ
ബന്ധപ്പെട്ട മേഖലയിൽ വിജ്ഞാപനത്തിൽ നിഷ്കർഷിച്ച പ്രവൃത്തിപരിചയവും നിർബന്ധമാണ്.
തസ്തിക അനുസരിച്ച് 22 മുതൽ 50 വയസ്സ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.
മാനേജർ (MMGS-II): 64,820 – 93,960 രൂപ
സീനിയർ മാനേജർ (MMGS-III): 85,920 – 1,05,280 രൂപ
ചീഫ് മാനേജർ (SMGS-IV): 1,02,300 – 1,20,940 രൂപ
അസിസ്റ്റന്റ് ജനറൽ മാനേജർ (SMGS-V): 1,20,940 – 1,35,020 രൂപ
ഡെപ്യൂട്ടി ജനറൽ മാനേജർ (TEGS-VI): 1,40,500 – 1,56,500 രൂപ
ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ (ആവശ്യമെങ്കിൽ), വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷിക്കുന്ന തസ്തികയെ ആശ്രയിച്ച് തെരഞ്ഞെടുപ്പ് നടപടിക്രമത്തിൽ വ്യത്യാസമുണ്ടാകാം. തുടർന്ന് രേഖാ പരിശോധനയും മെഡിക്കൽ പരിശോധനയും വിജയകരമായി പൂർത്തിയാക്കുന്നവർക്കാണ് അന്തിമ നിയമനം ലഭിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.unionbankofindia.bank.in/pdf/union-bank-recruitment-project-2026-27.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates