ചലച്ചിത്രം

വി.പി. സത്യനായി ജയസൂര്യ, ക്യാപ്റ്റന്‍ ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യഥാര്‍ത്ഥ സംഭവങ്ങളും ജീവിച്ചിരുന്ന വ്യക്തികളുടെ ജീവിതങ്ങളും മലയാളത്തില്‍ സിനിമായായിക്കൊണ്ടിരിക്കുകയും മിക്കതും ഹിറ്റായി മാറുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ആ ശ്രേണിയിലേക്ക് ഒരു ജയസൂര്യചിത്രം ഒരുങ്ങുകയാണ്. ഫുട്‌ബോള്‍ കളിയിലെ മായാത്ത സ്മരണയായ വി.പി. സത്യന്റെ ജീവിതമാണ് സിനിമയാകുന്നത്. ക്യാപ്റ്റന്‍ എന്നു പേരിട്ട ചിത്രത്തില്‍ വി.പി. സത്യനായി ജയസൂര്യ അഭിനയിക്കുന്നു.

വി.പി. സത്യന്‍

മറ്റൊരു പ്രത്യേകത കൂടി ക്യാപ്റ്റനുണ്ട്. യഥാര്‍ത്ഥ ഫുട്‌ബോള്‍ കളിക്കാര്‍തന്നെ ഈ ചിത്രത്തില്‍ കളിക്കാരായി എത്തുന്നുണ്ട്. 75 കളിക്കാരാണ് ഈ ചിത്രത്തില്‍ ഫുട്‌ബോള്‍ കളിയുമായി എത്തുന്നത്. ഓഡിഷന്‍ നടത്തിയാണ് ഇവരെ തെരഞ്ഞെടുത്തത്. കേരളത്തിലെ വിവിധ ക്ലബ്ബുകളില്‍ നിന്നായി 8500 അപേക്ഷകള്‍ എത്തിയതില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇവര്‍.

ജയസൂര്യയുടെ പോസ്റ്റ്‌

കോഴിക്കോട് ആരംഭിച്ച ഷൂട്ടിംഗ് തുടര്‍ന്ന് മലപ്പുറം, കണ്ണൂര്‍, ചെന്നൈ, കല്‍ക്കത്ത എന്നിവിടങ്ങളിലായിരിക്കുമെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍ പറഞ്ഞു.
സിദ്ദീഖിന്റെ സംവിധാന സഹായിയായ പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിതാരയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദീഖ്, ദീപക് പറമ്പോല്‍, രണ്‍ജി പണിക്കര്‍, നിര്‍മല്‍ പാലാഴി തുടങ്ങിയവര്‍ അഭിനയിക്കുന്നു. പത്തുകോടിയോളം ചിലവ് പ്രതീക്ഷിക്കുന്ന ചിത്രം ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി.എല്‍. ജോര്‍ജ്ജാണ് നിര്‍മ്മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ