ചലച്ചിത്രം

ദേശീയ അവാര്‍ഡ് ഫ്രണ്ട്ഷിപ്പ് അവാര്‍ഡെന്ന് സംവിധായകന്‍ ബിജു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ദേശീയ ചലചിത്രപുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ പ്രിയദര്‍ശനെതിരെ സംവിധായകന്‍ ഡോ. ബിജു രംഗത്ത്. ദേശീയ അവാര്‍ഡ് ഇത്തവണ ഫ്രണ്ട്ഷിപ്പ് പുരസ്‌കാരമായി മാറിയെന്നാണ് ബിജുവിന്റെ അഭിപ്രായം. പ്രാദേശിക ഭാഷകളില്‍ അവാര്‍ഡിന് ഉള്‍പ്പെടുത്താത്ത ചിത്രങ്ങളായിരുന്നു പുലിമുരുകനും ജനതാ ഗാരേജും. പ്രിയദര്‍ശന്റെ താത്പര്യ പ്രകാരം ഈ രണ്ടു ചിത്രങ്ങളെയും പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നെന്നും ബിജു പറഞ്ഞു. മലയാളത്തിന് തന്നെ മികച്ച നടനുള്ള ജൂറി പുരസ്‌കാരം നല്‍കണമായിരുന്നെങ്കില്‍ അതിന് അര്‍ഹത വിനായകനാണെന്നും ബിജു വ്യക്തമാക്കി

ഈ  ഈ വര്‍ഷം മുതല്‍ മികച്ച ഇടിയ്ക്കും നാഷണല്‍ അവാര്‍ഡ്.ഏറെ താമസിയാതെ മികച്ച ബോംബ് പൊട്ടിക്കലിനും മികച്ച ഡ്യൂപ്പിനും ഒക്കെ ദേശീയ അവാര്‍ഡ് ഏര്‍പ്പെടുത്തിയേക്കും ...കുറഞ്ഞ പക്ഷം ദേശീയ അവാര്‍ഡിന്റെ നിയമാവലിയില്‍ നിന്നും ആര്‍ട്ടിസ്റ്റിക്കും മീനിങ്ഫുള്ളും ആയ സിനിമകളുടെ നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കാനുള്ള പുരസ്‌കാരങ്ങള്‍ ആണിത് എന്ന ആ വാചകം എങ്കിലും അങ്ങ് എടുത്ത് കളഞ്ഞു കൂടെ എന്നതായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍