ചലച്ചിത്രം

കട്ടപ്പ മാപ്പ് പറഞ്ഞില്ലെങ്കില്‍ കര്‍ണാടകയില്‍ ബാഹുബലി പ്രദര്‍ശിപ്പിക്കില്ല

സമകാലിക മലയാളം ഡെസ്ക്

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ  റിലീസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. എന്നാല്‍ കട്ടപ്പ മാപ്പ് പറഞ്ഞില്ലെങ്കില്‍ ബാഹുബലി കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടകയിലെ ചില സംഘടനകള്‍.

ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി ഒന്നാം ഭാഗത്തിന്റെ അവസാനം പ്രഭാസിനെ വധിച്ചതിനല്ല കട്ടപ്പ മാപ്പ് പറയണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നത്. കാവേരി വിഷയത്തില്‍ കര്‍ണാടകയിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം കട്ടപ്പയായി അഭിനയിച്ച സത്യരാജിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും, ഇതില്‍ മാപ്പ് പറയണമെന്നുമാണ് സംഘടനകളുടെ ആവശ്യം. 

നാഗരാജ് നേതൃത്വം നല്‍കുന്ന കന്നട സംഘടനകളാണ് സിനിമ റിലീസ് ചെയ്യാന്‍ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങള്‍ സിനിമയ്ക്കല്ല, സത്യരാജിനെതിരാണെന്നാണ് നാഗരാജ് പറയുന്നത്. കര്‍ണാടക ഫിലിം ചേമ്പര്‍ കോമേഴ്‌സും സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ